വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാര്‍: പി പി സുനീര്‍ പ്രചരണം തുടങ്ങി; യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ കാത്ത് മണ്ഡലം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി പി ഐയിലെ പി പി സുനീര്‍ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതെങ്കിലും തിരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ജില്ലാഭരണകൂടം. എം ഐ ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഏതാനം മാസങ്ങളായി എം പിയില്ലാതിരുന്ന മണ്ഡലം പൊതുവെ യു ഡി എഫിന് അനുകൂലമാണ്.

<strong>മലബാര്‍ ഗോള്‍ഡിലെ പാകിസ്താന്‍ ദിനം; സുദര്‍ശന്‍ ടിവി അരക്കോടി രൂപ പിഴയടക്കണം</strong>മലബാര്‍ ഗോള്‍ഡിലെ പാകിസ്താന്‍ ദിനം; സുദര്‍ശന്‍ ടിവി അരക്കോടി രൂപ പിഴയടക്കണം

എന്നാല്‍ യു ഡി എഫ് മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയില്ലെങ്കില്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നുറപ്പ് തന്നെയാണ് എല്‍ ഡി എഫിന്റെ പ്രവര്‍ത്തനങ്ങള്‍. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍ വണ്ടൂര്‍ എന്നിവയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങള്‍. മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനായിരുന്നു ജയം.

Election press meet

സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ. തിരുവനമ്പാടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ യു ഡ എഫുമാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസി ദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. 6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടിക യിലുളളത്.

നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതിയായ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍ കുന്നവരെ കൂടി ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ.് 210051 പേരാണ് ഇവിടെയുള്ളത്. കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍ മാരാണ് ഇവി ടെയുള്ളത്. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത്.

ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. വോട്ടര്‍മാര്‍ക്ക് സമ്മതി ദാനാവകാശം നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിലൊരുക്കുമെന്ന് ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 575 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 215, കല്‍പ്പറ്റ 187 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കി യിരിക്കുന്നത്.

Wayanad
English summary
13,25,788 voters in Wayanad Lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X