വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57819 വോട്ടര്‍മാര്‍: സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം; കൂടുതല്‍ വോട്ടര്‍മാര്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 13,57819. മാനന്തവാടി-1,86,397, ബത്തേരി-2,12,838, കല്‍പ്പറ്റ-1,94,942, തിരുവമ്പാടി-1,70,289, എറനാട്-1,71,026, നിലമ്പൂര്‍-2,07,801, വണ്ടൂര്‍-2,14,526 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം. മണ്ഡലത്തില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. വോട്ടര്‍മാരില്‍ 6,84,807 പേര്‍ സ്ത്രീകളും 6,73,011 പേര്‍ പുരുഷന്മാരുമാണ്.

<strong>സപ്‌ന ചൗധരി ബിജെപി വേദിയില്‍.... മനോജ് തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന, കോണ്‍ഗ്രസിന് തിരിച്ചടി!!</strong>സപ്‌ന ചൗധരി ബിജെപി വേദിയില്‍.... മനോജ് തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന, കോണ്‍ഗ്രസിന് തിരിച്ചടി!!

വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 200-ഓളം ട്രാന്‍സ്ജന്റര്‍ വോട്ടുകളുണ്ടെങ്കിലും ഇവരെ സ്ത്രീവോട്ടര്‍മാരായാണ് കണക്കാക്കിയിട്ടുള്ളത്. തിരുവമ്പാടി മണ്ഡലത്തിലെ ഒരു വോട്ടര്‍ മാത്രമാണ് ട്രാന്‍സ്ജന്ററായി കണക്കാക്കിയിട്ടുള്ളത്. മണ്ഡലത്തിലാകെ 1311 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

Wayanad

മാനന്തവാടി-173, ബത്തേരി-215, കല്‍പ്പറ്റ-187, തിരുവമ്പാടി-174, ഏറനാട്-159, നിലമ്പൂര്‍-199, വണ്ടൂര്‍-204 എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. വയനാട് ജില്ലയില്‍ മാത്രം 575 പോളിംഗ് ബൂത്തുകളാണുള്ളത്. മണ്ഡലത്തില്‍ ആകെ 1860 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. 2756 പുരുഷന്മാരും 195 സ്ത്രീകളും പ്രവാസി വോട്ടര്‍മാരാണ്.

1,962 ഭിന്നശേഷി വോട്ടര്‍മാരാണ് ജില്ലയില്‍. വയനാട്ടിലെ പോളിംഗ് സ്റ്റേഷനുകളില്‍ 72 എണ്ണം പിന്നാക്ക പ്രദേശങ്ങളിലും മൂന്നെണ്ണം ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ്. കുറിച്യാട്, ചെട്ട്യാലത്തൂര്‍, കുറിച്യര്‍മല എന്നിവിടങ്ങളിലേതാണ് ഒറ്റപ്പെട്ട ബൂത്തുകള്‍. മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രശ്‌നബാധിതമെന്നു കണക്കാക്കുന്ന 72 ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണം ഉണ്ടാകും.

23 പോളിഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റ് സംവിധാനമുണ്ട്. 46 ബൂത്തുകളില്‍ മൈക്രോഒബ്‌സര്‍വര്‍മാര്‍ ഉണ്ടാകും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 71.95 ശതമാനമായിരുന്നു പോളിംഗ്. വയനാട്ടില്‍ ഒരു വില്ലേജില്‍ ഒന്നു വീതം 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വീകരണ മുറി, വിശ്രമമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്ന മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാണ്.

എല്ലാ പോളിംഗ് ബൂത്തുകളിലും റാംപ്, വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കു താമസസ്ഥലത്തുനിന്നു പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു സൗജന്യ വാഹന സൗകര്യം ഉണ്ടാകും. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ജൂബിലി മെമ്മോറിയല്‍ ഹാള്‍(മാനന്തവാടി), എസ്ഡിഎം എല്‍പിഎസ്(ബത്തേരി), എസ്‌കെഎംജെ സ്‌കൂള്‍ മെയിന്‍ ഹാള്‍(കല്‍പ്പറ്റ) എന്നിവിടങ്ങള്‍ ജില്ലയില്‍ വോട്ടുകളുടെ സൂക്ഷിപ്പ്, എണ്ണല്‍ കേന്ദ്രങ്ങളായിരിക്കും. തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ഇന്നലെ കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍, എസ്ഡിഎം എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്നു.

Wayanad
English summary
13,57819 voters in Wayanad lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X