വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ആഗസ്റ്റ് 29ന് തമിഴ്നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം സ്വദേശി (30), ആഗസ്റ്റ് 25ന് കര്‍ണാടകയില്‍ നിന്നെത്തിയ കേണിച്ചിറ സ്വദേശിയായ ചരക്ക് വാഹന ്രൈഡവര്‍ (25), നാലാംമൈല്‍ സ്വദേശി (33), ഓഗസ്റ്റ് 29 ന് കര്‍ണാടകയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചത്.

corona

കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരനായ പാലക്കാട് സ്വദേശി (38), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള കൃഷ്ണഗിരി സ്വദേശി (40), ചെതലയം സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (20), മൂലങ്കാവ് സ്വദേശിനി (44), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (61), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള മാനന്തവാടി സ്വദേശി (59), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (18), വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന 35 കാരി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

മേപ്പാടി സ്വദേശികള്‍ 7, അഞ്ചാംമൈല്‍ സ്വദേശികള്‍ 4, കരടിപ്പാറ, വെങ്ങപ്പള്ളി, പരിയാരം, റിപ്പണ്‍, തലപ്പുഴ, അമ്പലവയല്‍, ചീരാല്‍, ലക്കിടി, കണിയാമ്പറ്റ, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര്‍, ഒരു ഗൂഡല്ലൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രിയില്‍ വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.08) പുതുതായി നിരീക്ഷണത്തിലായത് 75 പേരാണ്. 621 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3236 പേര്‍. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 249 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 948 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49961 സാമ്പിളുകളില്‍ 47645 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46174 നെഗറ്റീവും 1471 പോസിറ്റീവുമാണ്.

ആസാദിനെയും പ്രസാദയെയും പുറത്താക്കണം, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍, പ്രമേയം, ടീം രാഹുലിന് പങ്ക്!!ആസാദിനെയും പ്രസാദയെയും പുറത്താക്കണം, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍, പ്രമേയം, ടീം രാഹുലിന് പങ്ക്!!

കോഴിക്കോട് ഇന്ന് 304 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം, രോഗമുക്തി 110!!കോഴിക്കോട് ഇന്ന് 304 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം, രോഗമുക്തി 110!!

Wayanad
English summary
13 And more coronavirus cases reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X