വയനാട്ടില്‍ 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;150 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തവർ ഉൾപ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25538 ആയി. 23647 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
സുൽത്താൻ ബത്തേരി,മാനന്തവാടി,മുള്ളൻകൊല്ലി 14 പേർ വീതം, മുട്ടിൽ 13, കണിയാമ്പറ്റ 12, പടിഞ്ഞാറത്തറ, നെന്മേനി, പുൽപള്ളി 8 പേർ വീതം, മീനങ്ങാടി 7, മേപ്പാടി, കൽപ്പറ്റ 6 പേർ വീതം,അമ്പലവയൽ 5,തിരുനെല്ലി 4, എടവക, പനമരം, തവിഞ്ഞാൽ,
വൈത്തിരി 3 പേർ വീതം,മൂപ്പൈനാട് 2, കോട്ടത്തറ,വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തി ലൂടെ രോഗബാധിതരായത്.

3 പേർ വീതം, നെന്മേനി,മൂപ്പൈനാട്, മുട്ടിൽ,മുള്ളൻകൊല്ലി, എടവക, പനമരം 2 പേർ വീതം, മേപ്പാടി, പൊഴുതന, മീനങ്ങാടി, വൈത്തിരി,
തവിഞ്ഞാൽ, കൽപ്പറ്റ ഓരോരുത്തരും വീടുകളിൽ ചികിത്സയിലുള്ള 109 പേരുമാണ് രോഗമുക്തരായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.02.21) പുതുതായി നിരീക്ഷണത്തിലായത് 416 പേരാണ്. 414 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6405 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1189 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധന യ്ക്ക് അയച്ച 270873 സാമ്പിളുകളില്‍ 268019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 242481 നെഗറ്റീവും 25538 പോസിറ്റീവുമാണ്.












Click it and Unblock the Notifications