വയനാട്ടില്‍ 14 പേര്‍ക്ക് കൊവിഡ്; മുഴുവനും സമ്പര്‍ക്കം വഴിയുള്ള രോഗബാധ; ആശങ്കയൊഴിയുന്നില്ല
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42), ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തിലുള്ള 9 വാളാട് സ്വദേശികള്‍ (5 പുരുഷന്മാരും 4 സ്ത്രീകളും) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.08) പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 195 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2857 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 393 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1122 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 24867 സാമ്പിളുകളില്‍ 23442 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 22691 നെഗറ്റീവും 751 പോസിറ്റീവുമാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1234 പേര്‍ക്കാണ് രോഗമുക്തി നേടിയത്. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 79 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 66 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 4,1 മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 12 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ഇടുക്കി 58, കോട്ടയം 47, ആലപ്പുഴ 60, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77 ,കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105 എന്നിങ്ങനെയാണ് കൊവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.












Click it and Unblock the Notifications