Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 144 പേര്‍ക്ക്‌ കൂടി കൊവിഡ്‌;206 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23820 ആയി. 20581 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2565 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മാനന്തവാടി സ്വദേശികള്‍ 16, വെള്ളമുണ്ട 14, ബത്തേരി 13, വൈത്തിരി 10, കല്‍പ്പറ്റ 9, പൂതാടി 8, കോട്ടത്തറ 7, മീനങ്ങാടി, മുട്ടില്‍ 6 പേര്‍ വീതം, നൂല്‍പ്പുഴ, കണിയാമ്പറ്റ, നെന്‍മേനി 3 പേര്‍ വീതം, വെങ്ങപ്പള്ളി, അമ്പലവയല്‍, മേപ്പാടി, പനമരം, പുല്‍പ്പള്ളി, 2 പേര്‍ വീതം, പടിഞ്ഞാറത്തറ മൂപ്പൈനാട്, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ദുബായില്‍ നിന്ന് വന്ന പൂതാടി, വെള്ളമുണ്ട സ്വദേശികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

covid

മാനന്തവാടി സ്വദേശികള്‍ 9 പേര്‍, മൂപ്പൈനാട് 7, പുല്‍പ്പള്ളി 6, നെന്മേനി, കണിയാമ്പറ്റ 4 പേര്‍ വീതം, ബത്തേരി 3, കോട്ടത്തറ, പനമരം, തൊണ്ടര്‍നാട്, മേപ്പാടി 2 പേര്‍ വീതം, പൊഴുതന, തിരുനെല്ലി, മീനങ്ങാടി, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 158 പേരുമാണ് രോഗമുക്തി നേടിയത്.

Recommended Video

cmsvideo
    രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

    *392 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.02.21) പുതുതായി നിരീക്ഷണത്തിലായത് 392 പേരാണ്. 762 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6907 പേര്‍. ഇന്ന് പുതുതായി 29 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 949 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 258515 സാമ്പിളുകളില്‍ 256368 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 232548 നെഗറ്റീവും 23820 പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+