Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയില്‍ കഴിയുന്നത് 321 പേര്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും 13 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ദുബായില്‍നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി (51), ആഗസ്റ്റ് 13 ന് ബാംഗ്ലൂരില്‍നിന്നു വന്ന ആറാട്ടുതറ സ്വദേശി (31), 15 ന് കര്‍ണാടകയില്‍നിന്നു വന്ന ഗുണ്ടല്‍പേട്ട സ്വദേശി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്മാര്‍- 29, 22, സ്ത്രീ- 30, കുട്ടി- 3), ഒരു വാരാമ്പറ്റ സ്വദേശി (20), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍, (സ്ത്രീ- 26, കുട്ടികള്‍- 8, 3), അഞ്ചാംമൈല്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശികള്‍ (26, 31), മേപ്പാടി സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശിയായ ആണ്‍കുട്ടി (12), കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരിയുടെ ഭര്‍ത്താവ്- പനമരം സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

corona

വാളാട് സ്വദേശികളായ 8 പേര്‍, കല്‍പ്പറ്റ സ്വദേശികളായ 2 പേര്‍, വെണ്മണി, നെന്മേനി, പെരിക്കല്ലൂര്‍ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 223 പേരാണ്. 129 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2761 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 285 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33878 സാമ്പിളുകളില്‍ 32234 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 31088 നെഗറ്റീവും 1146 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+