Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 153 പേര്‍ക്കു കൂടി കൊവിഡ്‌; 287 പേര്‍ക്ക്‌ രോഗമുക്തി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 287 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23215 ആയി. 19655 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3420 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മാനന്തവാടി സ്വദേശികളായ 23 പേര്‍, പുല്‍പ്പള്ളി 15 പേര്‍, അമ്പലവയല്‍ 14 പേര്‍, കല്‍പ്പറ്റ 12 പേര്‍, സുല്‍ത്താന്‍ ബത്തേരി 11 പേര്‍, വെള്ളമുണ്ട 10 പേര്‍, മീനങ്ങാടി 9 പേര്‍, വൈത്തിരി 8 പേര്‍, എടവക 7 പേര്‍, മേപ്പാടി 6 പേര്‍, തൊണ്ടര്‍നാട് 5 പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ നാലു പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ മൂന്ന് പേര്‍ വീതം, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പനമരം, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

wayanad covid

ജില്ലയില്‍ 287 പേര്‍ കൂടി കോവിഡ്‌ രോഗമുക്തി നേടി. പുല്‍പ്പള്ളി സ്വദേശികളായ 10 പേര്‍, ബത്തേരി എട്ടു പേര്‍, പനമരം 5 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ നാലു പേര്‍ വീതം, മേപ്പാടി, മാനന്തവാടി മൂന്ന് പേര്‍ വീതം, മൂപ്പൈനാട്, എടവക, മുട്ടില്‍ രണ്ടു പേര്‍ വീതം, പൊഴുതന, തരിയോട്, മീനങ്ങാടി, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ ഓരോരുത്തരും, മലപ്പുറം, പാലക്കാട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 228 പേരുമാണ് രോഗമുക്തി നേടിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 522 പേരാണ്. 651 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7258 പേര്‍. ഇന്ന് പുതുതായി 33 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1270 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 255095 സാമ്പിളുകളില്‍ 253768 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 230553 നെഗറ്റീവും 23215 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+