Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്; വയനാടിന് ആശങ്ക

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്‍.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3428 ആയി. 2596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 813 പേരാണ് ചികിത്സയിലുള്ളത്.

corona

സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍ 30, പടിഞ്ഞാറത്തറ സ്വദേശികള്‍ 18, തവിഞ്ഞാല്‍ സ്വദേശികള്‍ 15, തരിയോട് സ്വദേശികള്‍ 12, മീനങ്ങാടി സ്വദേശികള്‍ 11, കല്‍പ്പറ്റ സ്വദേശികള്‍ 10, മുട്ടില്‍ സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, സ്വദേശികളായ അഞ്ചുപേര്‍ വീതം, കോട്ടത്തറ സ്വദേശികള്‍ 4, പുല്‍പ്പള്ളി, എടവക, കണിയാമ്പറ്റ, നെന്മേനി സ്വദേശികളായ മൂന്ന് പേര്‍ വീതം, മേപ്പാടി, അമ്പലവയല്‍, പനമരം, നൂല്‍പ്പുഴ, പൊഴുതന സ്വദേശികളായ രണ്ടുപേര്‍ വീതം, പൂതാടി, മൂപ്പൈനാട്, വൈത്തിരി, വെങ്ങപ്പള്ളി, സ്വദേശികളായ ഓരോരുത്തരും കല്‍പ്പറ്റ കെഎസ്ആര്‍ടിസി ജീവനക്കാരായ കൊല്ലം ജില്ലക്കാരായ രണ്ടുപേരും കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലക്കാരായ ഓരോരുത്തരും മേപ്പാടി, ബത്തേരി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 6 ആരോഗ്യ പ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സെപ്റ്റംബര്‍ 17 ന് സൗദിയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി, മസ് കറ്റില്‍നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, സെപ്റ്റംബര്‍ 26 ന് ജമ്മുകാശ്മീരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സപ്തംബര്‍ 28 ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശികളായ 3 പേര്‍, എന്നിവരാണ് രോഗബാധിതരായത്.

വെള്ളമുണ്ട സ്വദേശികള്‍ 15, എടവക സ്വദേശികള്‍ 6, മേപ്പാടി, മാനന്തവാടി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ നാല് പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 3, തിരുനെല്ലി, കണിയാമ്പറ്റ സ്വദേശികളായ രണ്ടുപേര്‍ വീതം, പനമരം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി, തരിയോട്, പൊഴുതന, നെന്മേനി, പൂതാടി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977 സാമ്പിളുകളില്‍ 82601 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79173 നെഗറ്റീവും 3428 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+