Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1210 ആയി. ഇതില്‍ 878 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 327 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 316 പേര്‍ ജില്ലയിലും 11 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

corona

Recommended Video

cmsvideo
    കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് കൊവിഡ് കേസുകള്‍

    മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടറായ ചെതലയം സ്വദേശി (50), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള കാരക്കാമല സ്വദേശികളായ രണ്ടുപേര്‍ (18,19), മേപ്പാടി സമ്പര്‍ക്കത്തിലുള്ള നാല് ചൂരലല്‍മല സ്വദേശികള്‍ (19, 55, 60, 64), ഒരു കല്‍പ്പറ്റ സ്വദേശി (40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കു പോയ തലപ്പുഴ ഗോദാവരി കോളനി സ്വദേശികള്‍ (45, 40), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹോദരന്റെ ചികിത്സാവശ്യാര്‍ത്ഥം പോയി വന്ന മാനന്തവാടി കണിയാരം സ്വദേശി (20), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (58), വാളാട് സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശി (50) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

    വാളാട് സ്വദേശികളായ 5 പേരും പടിഞ്ഞാറത്തറ, മുട്ടില്‍, ബത്തേരി, തേറ്റമല, മാനന്തവാടി, നല്ലൂര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.08) പുതുതായി നിരീക്ഷണത്തിലായത് 144 പേരാണ്. 294 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 39255 പേര്‍. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ 371 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 965 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 35519 സാമ്പിളുകളില്‍ 34328 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 33118 നെഗറ്റീവും 1210 പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+