വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കനത്ത ആശങ്ക; 17 പേര്‍ക്ക് കൊവിഡ്; 15 പേര്‍ക്കും സമ്പര്‍ക്കം വഴി

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

corona

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ (15):സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ
എട്ട് വാളാട് സ്വദേശികള്‍- (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും).

പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ (2): ജൂലൈ 13ന് ഡല്‍ഹിയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്‍മൂല സ്വദേശി (35) എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

രോഗമുക്തി നേടിയവര്‍ (49):എടവക (42), പനമരം (33, 27, 5, 33), പടിഞ്ഞാറത്തറ (26, 30), കാപ്പന്‍കൊല്ലി (10, 42), മേപ്പാടി (19, 57, 50, 21), മുട്ടില്‍ (60, 22, 43), കല്‍പ്പറ്റ (24), മൂടക്കൊല്ലി (53), തരുവണ (26), തൊണ്ടര്‍നാട് (46, 54, 4, 1), മട്ടിലയം (20, 30), കോട്ടത്തറ (30), റിപ്പണ്‍ (40), മൂപ്പൈനാട് (26), ചെന്നലോട് (40, 23, 40), തൃക്കൈപ്പറ്റ (25), നെടുങ്കരണ (24), പാലയാണ (34), പുല്‍പ്പള്ളി (51), കുപ്പാടി (24), ചീരാല്‍ (26), മാനന്തവാടി (46, 49), വെള്ളമുണ്ട (27), അഞ്ചുകുന്ന് (25), പയ്യമ്പള്ളി (30), പനമരം (33), പീച്ചങ്കോട് (50), ചുണ്ടേല്‍ (24), മീനങ്ങാടി (32), കാരച്ചാല്‍ (32), ബത്തേരി (33), കണിയാരം (30) സ്വദേശികള്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയവര്‍.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.07) പുതുതായി നിരീക്ഷണത്തിലായത് 155 പേരാണ്. 171 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2811 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 150 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 46 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14399 സാമ്പിളുകളില്‍ 13332 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12931 നെഗറ്റീവും 401 പോസിറ്റീവുമാണ്.

നാലേമുക്കാല്‍ കിലോമീറ്റര്‍ ഉയരത്തില്‍ ഇന്ത്യയുടെ മിസൈല്‍ ടാങ്ക് ടി-90; ചൈനയ്ക്ക് വ്യക്തമായ മറുപടിനാലേമുക്കാല്‍ കിലോമീറ്റര്‍ ഉയരത്തില്‍ ഇന്ത്യയുടെ മിസൈല്‍ ടാങ്ക് ടി-90; ചൈനയ്ക്ക് വ്യക്തമായ മറുപടി

 ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ബിജെപി നീക്കം പൊളിഞ്ഞു!! മായാവതിയെ തള്ളി എംഎല്‍എമാര്‍ ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ബിജെപി നീക്കം പൊളിഞ്ഞു!! മായാവതിയെ തള്ളി എംഎല്‍എമാര്‍

Wayanad
English summary
17-and-more-covid-19-cases-confirmed-in-wayanad-today, 15 cases Are through Community transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X