Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിച്ചിരിക്കുന്നത്. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.

corona

ജൂലൈ 20ന് ഒറീസയില്‍ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്സ്), ജൂലൈ 24ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയില്‍ നിന്നെത്തിയ കുറുക്കന്‍ മൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നു വന്ന കാട്ടിക്കുളം ബേഗൂര്‍ സ്വദേശികള്‍ (19, 22), ജൂലൈ 10ന് ബഹ്റൈനില്‍ നിന്നെത്തിയ നല്ലൂര്‍നാട് സ്വദേശി (37), ജൂലൈ 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബാംഗ്ലൂരില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.

ജൂലൈ 21ന് പോസിറ്റീവായ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പേരിയ സ്വദേശികള്‍ (12, 11, 10), സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൂത്തുപറമ്പ് സ്വദേശി(21), നീലഗിരി സ്വദേശി (20), പുല്‍പ്പള്ളി പഞ്ചായത്ത് മെമ്പറുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുല്‍പ്പള്ളി സ്വദേശി (63), ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+