• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്: അമ്പലവയലില്‍ പുതിയ കണ്ടെന്‍മെന്റ്‌സോണുകള്‍

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ വാളാട് സമ്പര്‍ക്കത്തിലുള്ള ആലാറ്റില്‍ പുലച്ചിക്കുനി ആദിവാസി കോളനിയിലെ 11 പേര്‍ (5 കുട്ടികളടക്കം 7 സ്ത്രീകളും 4 പുരുഷന്മാരും), ഒരു വെള്ളമുണ്ട സ്വദേശിനി (9), രണ്ട് പനമരം സ്വദേശിനികള്‍ (37, 3), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പനമരം വാരാമ്പറ്റ സ്വദേശിനി (36), ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശി (49), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന അമ്പലവയല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (4), തൊണ്ടര്‍നാട് (27), പൊരുന്നന്നൂര്‍ (3,29), പൂതാടി(31), നൂല്‍പ്പുഴ(26), മീനങ്ങാടി (42), വെള്ളമുണ്ട (25) സ്വദേശികളും ഒരു ചെര്‍പ്പുളശ്ശേരി (29) സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 167 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2875 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 411 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 733 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23745 സാമ്പിളുകളില്‍ 22400 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21680 നെഗറ്റീവും 737 പോസിറ്റീവുമാണ്.

ജില്ലയില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കുമ്പളേരി)നെ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 5,6,7,8,13,18 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.അതേസമയം സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

മുസ്ലീംകളും രാമനുമായി തര്‍ക്കമില്ല കമ്മ്യൂണിസ്റ്റുകാരേ, അയോധ്യ ക്ഷേത്ര നിർമ്മാണത്തിൽ അബ്ദുളളക്കുട്ടി

കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍

ഏറ്റവും കുറഞ്ഞ വിലയില്‍ ഫാവിപിരാവിർ ഇന്ത്യയിൽ; ഒരു ഗുളികയ്ക്ക് 35 രൂപ... സൺ ഫാർമയുടെ ഫ്‌ലൂഗാർഡ്

Wayanad

English summary
17 and more covid-19 cases reported in wayanad and restrictions tightened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X