• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം ഒഴിയുന്നില്ല; ഇന്ന് മുഴുവന്‍ രോഗികളും സമ്പര്‍ക്കത്തിലൂടെ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ള ഒരു മുള്ളന്‍കൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂര്‍ സ്വദേശികളും (6 വയസ്സുള്ള കുട്ടിയും നാല് സ്ത്രീകളും), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള നാല് കാക്കവയല്‍ സ്വദേശികള്‍ (രണ്ട് പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍),

പടിഞ്ഞാറത്തറ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരാല്‍ സ്വദേശി (65), കുഞ്ഞോം സ്വദേശി(27), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തില്‍ ഉള്ള വാളാട് സ്വദേശി (40), മലപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ മൂടകൊല്ലി സ്വദേശി (29) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റായത്.

വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ് സ്വദേശികള്‍, 2 കമ്പളക്കാട് സ്വദേശികള്‍, മക്കിമല, നീര്‍വാരം, പേരിയ, മടക്കിമല, അഞ്ചാംമൈല്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും രോഗം ഭേദമായി ആശുപത്രിവിട്ടു.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.08) പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 165 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2800 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 351 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1045 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 29531 സാമ്പിളുകളില്‍ 27920 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26982 നെഗറ്റീവും 938 പോസിറ്റീവുമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1426 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് കേരളത്തില്‍ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 105 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന രോഗം സ്ഥിരീകരിച്ച 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

സച്ചിന്‍ തിരിച്ചെത്തിയാലും പ്രശ്‌നം തീരില്ല, സോണിയയുടെ പിന്തുണ ഗെലോട്ടിന്, ഈ വെല്ലുവിളിയും!!

Wayanad

English summary
18 and more covid-19 cases reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X