Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 8 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

corona

കര്‍ണാടക സ്വദേശികളായ രണ്ട് ലോറി ഡ്രൈവര്‍മാര്‍ (32, 28), ലഡാക്കില്‍ നിന്ന് വന്ന മിലിട്ടറി ഉദ്യോഗസ്ഥനായ മാനന്തവാടി കണിയാരം സ്വദേശി (24), ഹൈദരാബാദില്‍ നിന്ന് വന്ന പേരിയ സ്വദേശി (30) എന്നിവര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും ജില്ലയിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരാണ്. ഒമാനില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (35), ഓഗസ്റ്റ് 23 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന തലപ്പുഴ സ്വദേശി (54)കള്‍ വിദേശത്ത് നിന്നും ജില്ലയിലെത്തിയവരാണ്.

Recommended Video

cmsvideo
    No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

    കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി (42), ചൂരല്‍മല സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശി (20), മേപ്പാടി സ്വദേശിനി (19), ബത്തേരി സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), ചെതലയം സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ മൂന്ന് സ്ത്രീകള്‍ (33, 73, 11), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ ഒരു സ്ത്രീ (21), ഒരു പുരുഷന്‍ (52), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മെച്ചന സ്വദേശി (50), വാളാട് സമ്പര്‍ക്കത്തിലുള്ള (12) വയസ്സ് പ്രായമുള്ള രണ്ട് വാളാട് സ്വദേശികള്‍, സമ്പര്‍ക്ക ഉറവിടം അറിയാത്ത പൊഴുതന സ്വദേശി (38).

    ചൂരല്‍മല സ്വദേശികളായ മൂന്ന് പേരും വാരാമ്പറ്റ, റിപ്പണ്‍, പൂതാടി, കാരക്കാമല സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.08) പുതുതായി നിരീക്ഷണത്തിലായത് 184 പേരാണ്. 263 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3783 പേര്‍. ഇന്ന് വന്ന 27 പേര്‍ ഉള്‍പ്പെടെ 316 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 46,071 സാമ്പിളുകളില്‍ 43,690 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 42,253 നെഗറ്റീവും 1437 പോസിറ്റീവുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+