Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്കയൊഴിയാതെ വയനാട്; ഒരു വയസുള്ള കുട്ടിക്കടക്കം ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 23ന് കര്‍ണാടകയില്‍ നിന്ന് വന്ന അപപ്പാറ സ്വദേശി, ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ മൂന്ന് പേര്‍ (48, 24, ഒരു വയസ്സുള്ള കുട്ടി), ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24), ജൂലൈ രണ്ടിന് ഹൈദരാബാദില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി 34 കാരനും സുഹൃത്തും, അന്നുതന്നെ ഹൈദരാബാദില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (36), ജൂണ്‍ 29ന് പശ്ചിമബംഗാളില്‍ നിന്നെത്തിയ ബംഗാള്‍ സ്വദേശി (24),

corona

ബാംഗ്ലൂരില്‍ നിന്ന് എത്തിയ നല്ലൂര്‍നാട് സ്വദേശി (28), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ മുട്ടില്‍ സ്വദേശി (37), ജൂലൈ ഏഴിന് കര്‍ണാടകയില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ മീനങ്ങാടി സ്വദേശി (42), ബാംഗ്ലൂരില്‍ നിന്ന് വന്ന് പടിഞ്ഞാറത്തറയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷിണത്തിലായിരുന്ന എടവക സ്വദേശി (36), ജൂലൈ 5 ന് കര്‍ണാടകയില്‍ നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി(75), ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശി (ഒരു വയസ്സ്), ജൂലൈ 7ന് കര്‍ണാടകയില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ പുല്‍പ്പള്ളി സ്വദേശി (48) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയിലായത്.

അതേസമയം കേരളത്തില്‍ ഇന്നും 400 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 435 പേര്‍ക്കാണ് കൊവിഡ് സ്ഥരികരിച്ചത്. ഇന്നലെ 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂര്‍, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍.

ഇന്ന് സംസ്ഥാനത്ത് 132 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+