ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊന്‍പതുകാരിയായ അക്ഷരയാണ് മരിച്ചത്.

കല്‍പ്പറ്റ: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊന്‍പതുകാരിയായ അക്ഷരയാണ് മരിച്ചത്. ഞയറാഴ്ച്ച വൈകീട്ട് നാലരയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റതിന്റെ പാടുകളും ഇവരുടെ ശരീരത്തിലുണ്ട്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പോലീസും സ്ഥലത്തെത്തി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ അക്ഷരയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ ബത്തേരി പരാതി നല്‍കിയിരുന്നു. ഇവരുടെ മൃതദേഹം തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവരാണ് പോലീസില്‍ അറിയിച്ചത്.സംഭവം പോലീസ് അന്വേഷിച്ച് വരികയാണ്.
അതേസമയം മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെ പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
തുടര്‍ന്ന് ഇവര്‍ ബത്തേരിയില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരിച്ചാണ് അന്വേഷണം നടത്തിയത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അക്ഷര.












Click it and Unblock the Notifications