• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 103

വയനാട്: വയനാട്ടില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 02 ന് ദമാമില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തിലെത്തിയ ശേഷം റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയതിനാല്‍ അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന എടവക രണ്ടേനാല്‍ സ്വദേശിയായ 29കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം ഇന്ന് പുറത്ത് വന്നതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 25 ന് ബംഗളൂരില്‍ നിന്നും നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന കണിയാമ്പറ്റ സ്വദേശിയായ 36 കാരനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയി. ഇതില്‍ 65 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടിരുന്നു.

ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട് എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം കേരളത്തില്‍ 200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്! അടിമുടി മാറ്റം, നേതാക്കൾക്ക് മാർക്ക്!

ജോസിന്‍റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്

Wayanad

English summary
2 More Covid-19 Cases Reported In Wayanad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more