വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്; 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മൂലങ്കാവ് ബാങ്ക് സമ്പര്‍ക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികള്‍ (52,78, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 5 മീനങ്ങാടി സ്വദേശികള്‍ ( 35, 4, 18, 49, 13), പനവല്ലി സ്വദേശി (20), തരുവണ സ്വദേശി (22), അഞ്ചുകുന്ന് സ്വദേശി (39), പൂതാടി സമ്പര്‍ക്കത്തിലുള്ള മൂഡകൊല്ലി സ്വദേശി (2), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശി (23), ബീനാച്ചി സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (30) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

corona

ഓഗസ്റ്റ് 28 ന് കര്‍ണാടകയില്‍ നിന്ന് വന്ന വരദൂര്‍ സ്വദേശി (42), സെപ്തംബര്‍ നാലിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (23), അന്ന് തന്നെ നാഗ്പൂരില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍മാര്‍ തവിഞ്ഞാല്‍ സ്വദേശി (39), നല്ലൂര്‍നാട് സ്വദേശി (39), ഓഗസ്റ്റ് 28ന് പഞ്ചാബില്‍ നിന്ന് വന്ന റിപ്പണ്‍ സ്വദേശിനി (45), സെപ്റ്റംബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശിനി (66) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചത്.

എട്ട് സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍, 3 വാളാട് സ്വദേശികള്‍, പുതുശ്ശേരി കടവ്, നല്ലൂര്‍നാട് സ്വദേശികളായ 2 പേര്‍ വീതം, ചെതലയം, ചൂരല്‍മല, മൂലങ്കാവ്, മുണ്ടക്കുറ്റി, മുണ്ടക്കൈ, കണിയാരം, പൂതാടി, പേരിയ, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും 2 തമിഴ്‌നാട് സ്വദേശികളും 2 കര്‍ണാടക സ്വദേശികളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.09) പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2908 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 54571 സാമ്പിളുകളില്‍ 52739 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 51075 നെഗറ്റീവും 1664 പോസിറ്റീവുമാണ്.

'റബർ പോത്തിനെ അറുത്താണോ ഡിവെഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത്; സജീഷിനും പശു ഗോമാതാവ്':റിജില്‍ മാക്കുറ്റി'റബർ പോത്തിനെ അറുത്താണോ ഡിവെഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത്; സജീഷിനും പശു ഗോമാതാവ്':റിജില്‍ മാക്കുറ്റി

 കേരളത്തിൽ ഇന്ന് 2655 പേർക്ക് കൊവിഡ്! 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗം! 11 മരണം കേരളത്തിൽ ഇന്ന് 2655 പേർക്ക് കൊവിഡ്! 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗം! 11 മരണം

ബംഗാള്‍ സിപിഎം സസ്‌പെന്റ് ചെയ്ത സൂസന്ത ഘോഷ് ആരാണ്; പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്ത്?ബംഗാള്‍ സിപിഎം സസ്‌പെന്റ് ചെയ്ത സൂസന്ത ഘോഷ് ആരാണ്; പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്ത്?

Wayanad
English summary
20 and more coronavirus cases confirmed in wayanad today;14 are through contact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X