വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ വന്യമൃഗശല്യം: 212.70 കോടിയുടെ പദ്ധതി കൂടി സമര്‍പ്പിച്ചു; ഇതോടെ ആകെ തുക 574 കോടിയായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നതിനായി 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി സമര്‍പ്പിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 362.06 കോടി രൂപയുടെ പാക്കേജ് നോര്‍ത്ത്,സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍ തയ്യാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചിരിന്നു. ഇത് കൂടി പരിഗണിക്കുമ്പോള്‍ ജില്ലയില്‍ മാത്രമായി 574 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

<strong>കോണ്‍ഗ്രസുമായി ദേശീയ സഖ്യമില്ലെന്ന് എന്‍സിപി.... സംസ്ഥാന തലം വേണ്ടെന്ന് എസ്പി!!</strong>കോണ്‍ഗ്രസുമായി ദേശീയ സഖ്യമില്ലെന്ന് എന്‍സിപി.... സംസ്ഥാന തലം വേണ്ടെന്ന് എസ്പി!!

ജില്ലയില്‍ വന്യമൃഗശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടിക്കണക്കിന് രൂപയുടെ പദ്ധതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. പ്രളയത്തെ തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളിലെത്താത്തതിന് തുടര്‍ന്ന് ആവിഷ്‌ക്കരിച്ച 'ഡ്രോപ് ഔട്ട് ഫ്രീ വയനാട് ബാക്ക് ടു സ്‌കൂള്‍' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആരോഗ്യവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, ഐസിഡിഎസ്, ഐടിഡിപി എന്നിവ ചേര്‍ന്ന് ആദിവാസി മേഖലകളിലെ അനീമിയ, പോഷകാഹാരക്കുറവ് നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും യോഗം വിലയിരുത്തി.

Meeting

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും യൂനിസെഫും അങ്കണവാടി മുഖേനയും പോഷകാഹാരം നല്‍കുന്നുണ്ടെന്നും ഡിഎംഒ (ആരോഗ്യം) യോഗത്തെ അറിയിച്ചു. പ്രളയക്കെടുതിയില്‍ ജില്ലയില്‍ 176 പശുക്കളും 45 കിടാരികളും നഷ്ടപ്പെട്ടതായി ജില്ലാ ക്ഷീരവികസന ഓഫിസര്‍ ജില്ലാ വികസനസമിതിയെ അറിയിച്ചത്. ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം 34 പശുക്കളേയും 64 കിടാരികളെയും ഇതിനകം തന്നെ ക്ഷീര കര്‍ഷകര്‍ക്ക് തന്നെ നല്‍കിയിട്ടുണ്ട്.

വകുപ്പിന്റെ വാര്‍ഷിക പദ്ധതി യായ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 67 പശുക്കളെയും 75 കിടാരികളെയും വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 പശുക്കളെയും 15 കിടാരികളെയും കര്‍ഷകര്‍ക്ക് വാങ്ങി നല്‍കി. ഫ്ളഡ് റിഹാബിലിറ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 180 പശുക്കളെ കൂടി വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. അണ്‍ സര്‍വീസബിള്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും മൂന്നു ടണ്‍ ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്തതായി ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. ജില്ലാവികസനസമിതിയോഗത്തില്‍ സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
212.70 crore project in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X