Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ദിവസം 200 ന് മുകളില്‍ കൊവിഡ് ബാധിതര്‍; 2 പേരുടെ ഉറവിടെ വ്യക്തമല്ല; വയനാടിന് ആശങ്ക

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.

corona

പനമരം സ്വദേശികള്‍ 24, തവിഞ്ഞാല്‍ സ്വദേശികള്‍ 23, വെള്ളമുണ്ട, ബത്തേരി, സ്വദേശികളായ 17 പേര്‍ വീതം, എടവക സ്വദേശികള്‍ 15, പടിഞ്ഞാറത്തറ സ്വദേശികള്‍ 13, കണിയാമ്പറ്റ (കമ്പളക്കാട്) സ്വദേശികള്‍ 10, കല്‍പ്പറ്റ സ്വദേശികള്‍ 9, മാനന്തവാടി, മീനങ്ങാടി, പൊഴുതന സ്വദേശികളായ 8 പേര്‍ വീതം, പൂതാടി മുട്ടില്‍ സ്വദേശികളായ ഏഴുപേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 6, നൂല്‍പ്പുഴ സ്വദേശികള്‍ 5, മേപ്പാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ നാല് പേര്‍ വീതം, കോട്ടത്തറ 3, മൂപ്പൈനാട് സ്വദേശികള്‍ 2, അമ്പലവയല്‍, വേങ്ങപ്പള്ളി, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും മാനന്തവാടി, മീനങ്ങാടി,മേപ്പാടി, വാളാട്, പേരിയ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ഓരോ ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

സെപ്തംബര്‍ 22 ന് ബംഗാളില്‍ നിന്നെത്തിയ ഏഴ് പുല്‍പ്പള്ളി സ്വദേശികള്‍, തമിഴ്നാട്ടില്‍നിന്ന് വന്ന വൈത്തിരി സ്വദേശി, സെപ്റ്റംബര്‍ 10 ന് ജമ്മു കാശ്മീരില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, പൊരുന്നന്നൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എടവക സ്വദേശികള്‍ 5, കല്‍പ്പറ്റ ,നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ നാല് പേര്‍ വീതം, മേപ്പാടി, വെള്ളമുണ്ട, പൊഴുതന, കണിയാമ്പറ്റ, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, ബത്തേരി, മീനങ്ങാടി ,പനമരം, പൂതാടി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തവിഞ്ഞാല്‍, തരിയോട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രോഗം സ്ഥിരീകരിച്ചു വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേരും രോഗ മുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.09) പുതുതായി നിരീക്ഷണത്തിലായത് 365 പേരാണ്. 306 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3853 പേര്‍. ഇന്ന് വന്ന 128 പേര്‍ ഉള്‍പ്പെടെ 747 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2266 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 90924 സാമ്പിളുകളില്‍ 86137 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 82495 നെഗറ്റീവും 3642 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+