Get Updates
Get notified of breaking news, exclusive insights, and must-see stories!

23 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; കേരളത്തില്‍ ആകെ 557 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

corona

20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂര്‍ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരാന്തറപ്പള്ളി (സബ് വാര്‍ഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം 3082 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+