വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 241 പുതിയ കൊവിഡ്‌ കേസുകള്‍;69 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മാനന്തവാടി സ്വദേശികള്‍ 49, സുല്‍ത്താന്‍ ബത്തേരി 42, പനമരം 22, മീനങ്ങാടി 17, എടവക-13, പൂതാടി 11, മുട്ടില്‍ 10, അമ്പലവയല്‍, കല്‍പ്പറ്റ, വെള്ളമുണ്ട 9 പേര്‍ വീതം, തവിഞ്ഞാല്‍ 8, നൂല്‍പ്പുഴ 6, കണിയാമ്പറ്റ, മേപ്പാടി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, മൂപ്പൈനാട്, നെന്മേനി 4 പേര്‍ വീതം, പുല്‍പള്ളി 3, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, വൈത്തിരി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

COVID

ജില്ലയില്‍ ഇന്ന്‌ 69 പേര്‍ രോഗമുക്തി നേടി. മാനന്തവാടി സ്വദേശികള്‍ 7, സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി 4 പേര്‍ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുതന, നെന്മേനി, മേപ്പാടി, പനമരം 2 വീതം, തരിയോട്, പൂതാടി, വെങ്ങപ്പള്ളി, വെള്ളമുണ്ട, വൈത്തിരി, എടവക, തവിഞ്ഞാല്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി,വീടുകളില്‍ ചികിത്സയിലുള്ള 34 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 436 പേരാണ്. 590 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7051 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 249729 സാമ്പിളുകളില്‍ 249317 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 226808 നെഗറ്റീവും 22509 പോസിറ്റീവുമാണ്.

Wayanad
English summary
241 new covid cases reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X