വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യപ്രവര്‍ത്തകക്കും കൊവിഡ്; വയനാട്ടില്‍ ആശങ്ക; ഇന്ന് 25 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്. 325 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശിനി (55), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു ചുള്ളിയോട് സ്വദേശിനി (34), മൂന്ന് കുമ്പളേരി സ്വദേശികള്‍ (53, 52, 48), രണ്ട് നീര്‍ച്ചാല്‍ സ്വദേശികള്‍ (28, 20), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ മൂന്ന് കാരക്കാമല സ്വദേശികള്‍ (59, 28, 55),

corona

വാളാട് സമ്പര്‍ക്കത്തിലുള്ള നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും, നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന തോണിച്ചാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (36), കോവിഡ് ബാധിച്ച് മരണപ്പെട്ട കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള കാക്കവയല്‍ സ്വദേശി (24), മൂന്ന് കല്‍പ്പറ്റ സ്വദേശികള്‍ (43, 32, 55 ), ജൂലൈ മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്പലവയല്‍ സ്വദേശി (53), കോഴിക്കോട് സ്വകാര്യ ലാബില്‍ രോഗം സ്ഥിരീകരിച്ച പനമരം സ്വദേശി (67), മാടക്കുന്ന് സ്വദേശിനി (35) തുടങ്ങിയവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

ചികിത്സയിലായിരുന്ന 31 വാളാട് സ്വദേശികള്‍ (15 പുരുഷന്‍, 9 സ്ത്രീകള്‍, 7 കുട്ടികള്‍), 2 ബത്തേരി സ്വദേശികള്‍, 3 കെല്ലൂര്‍ സ്വദേശികള്‍, 3 പിലാക്കാവ് സ്വദേശികള്‍, 2 ആയിരംകൊല്ലി സ്വദേശികള്‍, വടുവഞ്ചാല്‍, നല്ലൂര്‍നാട്, പുല്‍പ്പള്ളി, മാനന്തവാടി, പനമരം, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.08) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 126 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2798 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 385 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 928 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28315 സാമ്പിളുകളില്‍ 27013 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26126 നെഗറ്റീവും 887 പോസിറ്റീവുമാണ്.

ആരാകണം അടുത്ത കോൺഗ്രസ് അധ്യക്ഷൻ? ശശി തരൂരിന്റെ ഉത്തരം ഇതാണ്ആരാകണം അടുത്ത കോൺഗ്രസ് അധ്യക്ഷൻ? ശശി തരൂരിന്റെ ഉത്തരം ഇതാണ്

ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്

Wayanad
English summary
25 covid-19 positive case in Wayanad today, including a health worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X