വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് തോല്‍പ്പെട്ടിയില്‍ വാഹനാപകടം: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തോല്‍പ്പെട്ടിയില്‍ കെ എസ്. ആര്‍. ടി. സി. ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍ പറമ്പത്ത് അബ്ദുള്ള (53), ബസ് യാത്രക്കാരായ പനവല്ലി പുളിമൂട് കുന്ന് കോളനിയിലെ ചന്ദ്രന്‍ (35) കാട്ടിക്കുളം ഇടയൂര്‍ കുന്നിലെ കാനാംപുറം ബിനു (32) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<strong>കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളിയും ബഹളവും... ക്ഷുഭിതനായി പിണറായി</strong>കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണംവിളിയും ബഹളവും... ക്ഷുഭിതനായി പിണറായി

തിങ്കളാഴ്ച രാവിലെ 11.45-ഓടെ തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്നും കര്‍ണ്ണാടകയിലെ കുട്ടയിലേക്ക് പോകുന്ന കെ.എസ്ആര്‍.ടി.സി ബസും കര്‍ണ്ണാടകയില്‍ നിന്നും കാപ്പി കയറ്റി മാനന്തവാടി ഭാഗത്തേക്ക് വരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

Accident in Wayanad

അപകടത്തില്‍ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മാനന്തവാടി സ്വദേശി എ.വി മാത്യു (44), ലോറി ഡ്രൈവര്‍ കാട്ടിക്കുളം മേലേടത്ത് വിനോദ് (37), ലോറിയിലെ യാത്രക്കാരന്‍ തോല്‍പെട്ടി പള്ളിക്കുന്നേല്‍ ജോണി (62), ബസ് യാത്രക്കാരായതോല്‍പ്പെട്ടി കുന്നമ്പാട്ട് സൈനബ(63), കാട്ടിക്കുളം അറക്കല്ലിങ്കല്‍ ഉമ്മര്‍(36), കാട്ടിക്കുളം മാനിവയല്‍ കോളനിയിലെ ജയന്തി (45), പനവല്ലി പിലാവൂര് സുബ്രഹ്മണ്യന്‍ (36), ഇല്ലത്തുവയല്‍ കോളനിയിലെ രാജന്‍ (28), മാനന്തവാടി ആലിങ്കല്‍ എരുമേല്‍ (44), തോല്‍പ്പെട്ടി കൈതാട്ട് തമ്പി (61), തോല്‍പ്പെട്ടി പൂവനാര്‍ക്കാട് ആലി(60), ഇടുക്കി മലഞ്ചിറ ജോയ് (32), കാഴക്കുന്ന് കള്ളാട്ടില്‍ തോമസ് (56), തരുവണ കല്ലോറി ഉസ്മാന്‍ (40), മാനന്തവാടി പത്തത്ത് ഷറഫുന്നീസ (28), മാനന്തവാടി പത്തത്ത് ജില്‍ഷ ഷെറിന്‍ (8), മാനിവയല്‍ അര്‍ച്ചന(7), തവിഞ്ഞാല്‍ നടവയല്‍ കൃഷ്ണന്‍ (47), കാട്ടിക്കുളം നയന നിവാസില്‍ രാജു(51), തോല്‍പ്പെട്ടി നെടുന്തറ കോളനിയിലെ അശ്വതി (21), അപ്പപ്പാറ ചെമ്പന്‍കൊല്ലി രാധാകൃഷ്ണന്‍ (55), ദ്വാരക തിരിക്കോടന്‍ ഇബ്രാഹിം (48) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Wayanad
English summary
25 were injured in accident at Tholpetty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X