• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേരാണ് കൊവിഡ് മുക്തരായത്. അതേസമയം 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നത് ആശങ്കപ്പെടുത്തുന്നതാണ്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തര്‍ 109. ജില്ലയില്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാളാണ് മരണപ്പെട്ടത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയില്‍ കഴിയുന്നത്.

ജൂലൈ ആറിന് ഒമാനില്‍ നിന്നു വന്ന് 15 മുതല്‍ ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി (49), ജൂലൈ 15 ന് ആന്ധ്രപ്രദേശില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (35), സൗദിയില്‍ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂണ്‍ 26 ന് ദുബായിയില്‍ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24),

ജൂലൈ 14ന് കുടകില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി (30),ജൂലൈ 10 ന് സൗദിയില്‍ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26), മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂര്‍ സ്വദേശികള്‍ (58, 22, 22), ജൂലൈ 13 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എടവക സ്വദേശി 32 കാരന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കര്‍ണാടകയില്‍ നിന്ന് വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46), തൊണ്ടര്‍നാട് സ്വദേശികളായ 20 കാരന്‍, 1, 4 വയസ്സുള്ള രണ്ട് കുട്ടികള്‍, 54, 30 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 33, 62, 30, 18 വയസ്സുള്ള നാല് പുരുഷന്മാര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ജൂലൈ 9 മുതല്‍ ചികിത്സയിലുള്ള പേരിയ സ്വദേശി (20), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള മാടക്കര സ്വദേശി (43), ജൂലൈ 7 മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശി (52) എന്നിവര്‍ സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടു

ഗെലോട്ടിനെ സഹായിച്ചത് രാഹുല്‍, യുവാക്കള്‍ ഒറ്റക്കെട്ട്, ബിജെപി അതില്‍ വീണു, കോണ്‍ഗ്രസിന് ചിരി!!

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനപ്രതിനിധിയായ മുതിര്‍ന്ന രാഷ്ട്രീയ നേതാവും സംശയ നിഴലില്‍- റിപ്പോര്‍ട്ട്

Wayanad

English summary
26 and More Covid-19 Cases Reported In Wayanad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X