വയനാട്ടില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഒരാള്‍ അനധികൃതമായി നാട്ടിലെത്തിയത്
മാനന്തവാടി: വയനാട്ടില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കര്‍ണ്ണാടക കുടകില്‍ നിന്നും അനധികൃതമായി ജൂണ്‍ 23 ന് നാട്ടിലെത്തിയ തിരുനെല്ലി അരണപ്പാറ മിച്ചഭൂമി കോളനിയിലെ 40 കാരി, ജൂണ്‍ 25 ന് ബംഗളൂരില്‍ നിന്നും നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന ചെന്നലോട് സ്വദേശിയായ 36 കാരന്‍, ജൂണ്‍ 5 ന് ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന മേപ്പാടി റിപ്പണ്‍ സ്വദേശിയായ 31 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി. ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. അതേസമയം ഇന്ന് 131 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 86 പേരാണ് വിദേശത്ത് നിന്ന് വന്നവര്‍. 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Recommended Video
മലപ്പുറം-34, കണ്ണൂര്‍-27, പത്തനംതിട്ട-6, കോഴിക്കോട്-6, കോട്ടയം-നാല്, എറണാകുളം-12, കാസര്‍കോട്-10, വയനാട്-3, ഇടുക്കി-1, തിരുവനന്തപുരം-4, കൊല്ലം-3, ആലപ്പുഴ-8, തൃശൂര്‍-18- പാലക്കാട്-17 എന്നിങ്ങനെ ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.
ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2130 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 20831 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 290 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 124 ഹോട്ട്‌സ്‌പോട്ടുകളാണുളളത്.
കൊവിഡ് പ്രതിരോധത്തിന് വലിയ സംഭാവനകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഡോക്ടേഴ്സ് ദിനത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള പൊന്നാനിയില്‍ പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരമേഖലാ ഐജി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാനുളള അനുമതി. ജില്ലാ കളക്ടര്‍ പ്ാസ്സ് നല്‍കിയ വളണ്ടിയര്‍മാര്‍ സാധനങ്ങള്‍ ഓര്‍ഡര്‍ പ്രകാരം വീടുകളിലെത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Click it and Unblock the Notifications