• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക് കൊവിഡ്; ട്രക്ക് ഡ്രൈവര്‍ക്ക് രോഗമുക്തി

  • By News Desk

കല്‍പ്പറ്റ: കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വയനാട് ജില്ലയിലാണ്. ഒരേ വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

പനമരം പഞ്ചായത്ത് പരിധിയിലെ പള്ളികുന്ന് സ്വദേശികളായ 53, 25 വയസുള്ള പുരുഷന്മാര്‍ക്കും 50 വയസുകാരിക്കുമാണ് കൊവിഡ് സ്ഥിരീകരിചത്. മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ് കുടുംബം. മെയ് 24 നാണ് വയനാട്ടില്‍ എത്തിയത്. മുത്തങ്ങയിലെ പരിശോധനക്ക് ശേഷം ഇവര്‍ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ജില്ലയില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ കൊവിഡ് സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതോടെ ഇദ്ദേഹം ആശുപത്രി വിട്ടു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയതോടെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണ്ണമായും കൊവിഡ് മുക്തമായിരുന്ന വയനാട് ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത് ഈ ട്രക്ക് ഡ്രൈവര്‍ക്കായിരുന്നു.

നിലവില്‍ 15 പേരാണ് വയനാട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 10 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് 196 പേരെയാണ് വയനാട് പുതുതായി നിരീക്ഷണത്തിലാക്കിയത്. നിലവില്‍ 3807 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയില്‍ മാനന്തവാടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും എടവക ഗ്രാമ പഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളും പനമരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് വയനാടിന് പുറമേ കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, കോഴിക്കോട് രണ്ട്, എറണാകുളം 2, കണ്ണൂര്‍ 1, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 5 പേര്‍ തെലങ്കാനനയില്‍ നിന്നും ഒരാള്‍ ദില്ലിയില്‍ നിന്നും മൂന്ന്, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും 9 പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണം

Wayanad

English summary
3 persons in a Family Confirmed covid-19 positive in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more