വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതില്‍: വയനാട്ടില്‍ നിന്ന് 30,000 പേര്‍, 1001 അംഗ സംഘാടക സമിതി; എതിര്‍പ്പുമായി പ്രതിപക്ഷ സംഘടനകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വനിതാമതിലില്‍ വയനാട്ടില്‍ നിന്നും 30,000 പേര്‍ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ നീളുന്ന മതിലിലാണ് ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പളളി രാമചന്ദ്രനാണ് മുഖ്യരക്ഷാധികാരി. ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളുമായി 1001 അംഗ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

മലപ്പുറത്തെ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് പിടികൂടിയത് കള്ളക്കേസിൽ? കെണിയൊരുക്കിയത് ശത്രുക്കളെന്ന് കേരള ഗവ. വെറ്റിറനറി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്‍, പ്രതിഷേധം...

ജില്ലാകലക്ടര്‍ കണ്‍വീനറും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയന്റ് കണ്‍വീനറുമാണ്. ജില്ലാതല നിര്‍വ്വാഹക സമിതിയില്‍ ജില്ലാതല വകുപ്പ് മേധാവികളും കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാ സാഹിത്യ സമിതി, സര്‍വ്വീസ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ബസുടമ സംഘടനകള്‍ എന്നിവയുടെ ഭാരവാഹികളും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

Vanitha athil

അതേസമയം, സി പി എം അനുകൂല സംഘടനകള്‍ മാത്രമാണ് മതിലിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. എന്‍ ജി ഒ അസോസിയേഷന്‍, അധ്യാപകരുടെ സംഘടനയായ കെ പി എസ് ടി എ തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ പരസ്യമായ പ്രതിഷേധവുമായി ജില്ലയില്‍ രംഗത്തെത്തി കഴിഞ്ഞു. എന്‍ ജി ഒ അസോസിയേഷനിലെ വനിതാനേതാക്കള്‍ കഴിഞ്ഞ ദിവസം കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പ്രതിപക്ഷ ജനപ്രതിനിധികള്‍ ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത.

അതേസമയം, സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ 15,000 പേരെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ 10,000 പേരെയും ആദിവാസി ക്ഷേമസമിതി 1000 പേരെയും വനിതാ മതിലില്‍ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നിന്നുളള വനിതകള്‍ വടകര മേഖലയിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ നിന്നുളളവര്‍ കോഴിക്കോട് മലാപറമ്പ്, തൊണ്ടയാട് ഭാഗങ്ങളിലും അണിനിരക്കും.

ബ്ലോക്ക് തല ഏകോപനത്തിനായി സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ വകുപ്പുകളില്‍ നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുളള വനിതകളെയും വനിതാമതിലില്‍ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ബ്ലോക്ക് തല സംഘാടക സമിതി യോഗം ഡിസംബര്‍ 20 നുളളില്‍ ചേരും. എ.പി.ജെ ഹാളില്‍ എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിട്ടുള്ളത്.

Wayanad
English summary
30000 persons will participate in 'vanitha mathil' at wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X