വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതിലില്‍ ജില്ലയില്‍ നിന്നും 30,000 പേര്‍ തന്നെ അണിനിരക്കും; മതിലിനെതിരെ യു ഡി എഫിന്റെ വനിതാ മതേതരസംഗമം ശനിയാഴ്ച

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലില്‍ വയനാട്ടില്‍ നിന്നും 30,000 പേര്‍ തന്നെ പങ്കെടുക്കും. ജില്ലാ കളക്ടര്‍ എആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത്രയം പേര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായത്. കോഴിക്കോട് ടൗണില്‍ നടക്കാവിന് സമീപമാണ് ജില്ലയില്‍ നിന്നുള്ളവര്‍ മതിലിന്റെ ഭാഗമാകുക. നേരത്തെ രാമനാട്ടുകരയായിരുന്നു നിശ്ചയിച്ചിരുന്നത്.

പോക്സോ നിയമത്തിൽ വധശിക്ഷ വരെ... നിയമ ഭേദഗതിക്ക് അംഗീകാരം, കനത്ത പിഴയും, ശിക്ഷയും!!

തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തകര്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജീപ്പുകളും സ്റ്റേജ് ക്യാരേജ് വാഹനങ്ങളും ലഭ്യമാക്കിയാണ് പ്രവര്‍ത്തകര്‍ മതിലിനെത്തുന്നത്. ഓരോ പ്രദേശത്തുനിന്നുള്ളവര്‍ വാഹനത്തില്‍ കയറേണ്ടതും മതിലിന്റെ ഭാഗമാകേണ്ടതിന്റേയും വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് സംഘാടനം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമാകാതെ പോലീസും, ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനം ആരോഗ്യ വകുപ്പും ഒരുക്കിയിട്ടുണ്ട്.

Woman wall

ഒരോ പ്രദേശത്തുനിന്നുള്ള പ്രവര്‍ത്തകരുടേയും വാഹനങ്ങള്‍ എവിടെയൊക്കെ പാര്‍ക്ക് ചെയ്യാമെന്നത് പോലീസ് ഉടന്‍ പ്രസിദ്ധീകരിക്കും. അതനുസരിച്ചാവും യാത്രയുടെ സമയക്രമം പുനക്രമീകരിക്കുക.വനിതാ മതിലിന്റെ പ്രചരണാര്‍ഥം വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തി. വനിതാ ശിശു വികസന ഓഫീസര്‍ കെ എച്ച് ലജീന പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി, ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലും ഒപ്പ് ശേഖരണം നടത്തുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് നാലിന് സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ ട്രാഫിക് ജംങ്ഷന്‍ വരെ വനിതാ ജീവനക്കാരുടെ ബൈക്ക് റാലിയും നടക്കും. 31ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ വിളംബര ജാഥ എന്നിവ നടത്താനും വനിതാ ജീവനക്കാരുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിവിധ ജനക്ഷേമപദ്ധതികളിലൂടെ വനിതകളുടെ പുരോഗതി ഉറപ്പുവരുത്താമെന്നിരിക്കെ, നവോത്ഥാനമെന്ന പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന മതിലിനെതിരെ വനിതാ യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതേതര സംഗമം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 സ്ത്രീകള്‍ സംഗമത്തില്‍ അണിനിരക്കും. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ്‌ന ഉദ്ഘാടനം ചെയ്യും. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്‍, എ ഐ സി സി അംഗങ്ങളായ പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടീടീച്ചര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Wayanad
English summary
30000 women will participate woen wall in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X