Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ 2 പൊലീസുകാര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് കൊവിഡ് മുക്തി; ആകെ രോഗികള്‍ 4000ത്തിന് മുകളില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

corona

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4114 ആയി. 3051 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയ്ക്കിടെ മരണപ്പെട്ടവര്‍ 23. നിലവില്‍ 1040 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 268 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 29 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

മുട്ടില്‍ സ്വദേശികള്‍ 5, ബത്തേരി സ്വദേശികള്‍ 4, കല്‍പ്പറ്റ, എടവക സ്വദേശികളായ 3 പേര്‍ വീതം, നെന്മേനി സ്വദേശികള്‍ 2, വൈത്തിരി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തിരുനെല്ലി, മൂപ്പനാട്, മേപ്പാടി, വെള്ളമുണ്ട, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി എന്നിവര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും മലപ്പുറം സ്വദേശികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശി, മുട്ടില്‍ സ്വദേശി, ബീഹാര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായവര്‍.

തവിഞ്ഞാല്‍ സ്വദേശികള്‍ 16, മേപ്പാടി സ്വദേശികള്‍ 10, കല്‍പ്പറ്റ, പനമരം സ്വദേശികളായ 7 പേര്‍ വീതം, ബത്തേരി സ്വദേശികള്‍ 6, വെള്ളമുണ്ട, പടിഞ്ഞാറത്തറ, മീനങ്ങാടി, നൂല്‍പ്പുഴ സ്വദേശികളായ 3 പേര്‍ വീതം, തരിയോട്, കണിയാമ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, വൈത്തിരി, തൊണ്ടര്‍നാട,് കോട്ടത്തറ, പൊഴുതന, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, പിണങ്ങോട്, എടവക സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി, 2 കര്‍ണാടക സ്വദേശികള്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു 12 പേര്‍ എന്നിവര്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയി.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.10) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 131 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3653 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 782 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 469 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97333 സാമ്പിളുകളില്‍ 94119 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 90005 നെഗറ്റീവും 4114 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+