വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഇന്ന് 31 പേര്‍ക്ക് കൊവിഡ്; മുഴുവന്‍ കൊവിഡ് ബാധയും സമ്പര്‍ക്കത്തിലൂടെ

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചഴ. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

corona

പടിഞ്ഞാറത്തറ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും (26) അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുള്ള സ്വന്തം വീട്ടിലെ 5 പേരും (55, 50, 56, 13, 30), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലിചെയ്യുന്ന തരിയോട് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (23), കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന കണിയാമ്പറ്റ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (26), മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത പേരിയ സ്വദേശിനി (24), ജൂലൈ 15 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചുണ്ടേല്‍ സ്വദേശി (52), മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പുല്‍പ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ (37, 25, 15), പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടെ നിന്ന പൊഴുതന സ്വദേശി (48), വാളാട് സമ്പര്‍ക്കത്തിലുള്ള ഒരു വീട്ടിലെ ഒമ്പത് പേര്‍ ഉള്‍പ്പെടെ വാളാട് സ്വദേശികളായ 12 പേരും (6 പുരുഷന്മാരും 6 സ്ത്രീകളും) നാല് കുഞ്ഞോം സ്വദേശികളും (ഒരു കുടുംബത്തിലെ 65, 23, 13, 9 പ്രായക്കാര്‍) ഒരു എടവക സ്വദേശിനിയും എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. (വാളാടുമായി ബന്ധപ്പെട്ട് ആകെ 17 പേര്‍).

ഒപ്പം കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് പ്രകാരം പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍, എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും, എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും, എല്ലാവിധ പ്രകടനങ്ങളും, ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം,വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ- പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം) എന്നിവ നിയന്ത്രിച്ചിരിക്കുന്നു. ഇതു കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവിടെ ബാധകമായിരിക്കും.

 സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്! സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്!

സീനിയേഴ്‌സിനെ നിയന്ത്രിക്കാന്‍ രാഹുല്‍, രണ്ടിലൊന്ന് ജൂനിയേഴസിന്, ഒത്തുതീര്‍പ്പ് ഫോര്‍മുല!!സീനിയേഴ്‌സിനെ നിയന്ത്രിക്കാന്‍ രാഹുല്‍, രണ്ടിലൊന്ന് ജൂനിയേഴസിന്, ഒത്തുതീര്‍പ്പ് ഫോര്‍മുല!!

Wayanad
English summary
31 and more covid-19 cases confirmed in wayanad today; strict restrictions imposed in mananthavady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X