Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ്; 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര്‍ ജില്ലയിലും 20 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

വാളാട് സമ്പര്‍ക്കത്തിലുള്ള 24 പേര്‍ (പുരുഷന്‍മാര്‍- 13, സ്ത്രീകള്‍- 6, കുട്ടികള്‍- 5), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള 5 പേര്‍ (വേമം സ്വദേശി-28 വയസ്, എടവക സ്വദേശികളായ രണ്ട് പുരുഷന്‍മാര്‍- 18, 15 വയസ്, ഒരു സ്ത്രീ - 39, ഒരു കുട്ടി- 9), കണ്ണൂരില്‍ ജോലി ചെയ്യുന്ന മുട്ടില്‍ സ്വദേശിയായ പോലീസുകാരന്‍ (29), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശി (40), മസ്‌ക്കറ്റില്‍ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരില്‍ നിന്നെത്തിയ നെന്‍മേനി സ്വദേശി (32) എന്നിവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

CORONA

ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കന്‍മൂല, വരദൂര്‍, പയ്യമ്പള്ളി, നല്ലൂര്‍നാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുളള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.08) പുതുതായി നിരീക്ഷണത്തിലായത് 138 പേരാണ്. 162 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2774 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 363 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 171 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28486 സാമ്പിളുകളില്‍ 27157 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26237 നെഗറ്റീവും 920 പോസിറ്റീവുമാണ്.

അതേസമയം ഇന്ന് 1184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 784 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് സംസ്ഥാനത്ത് 7 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 114 പേരുടെ ഉറവിടം കണ്ടെത്തിയില്ല. 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. . ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+