വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2 പേര്‍ക്ക് സമ്പര്‍ക്കം വഴി

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ നാല് പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്.

corona

182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.

Recommended Video

cmsvideo
kerala is planning to go for a second lockdown | Oneindia Malayalam

ജൂലൈ നാലിന് മുംബൈയില്‍ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (32 വയസ്സ്),ജൂലൈ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29),കര്‍ണാടകയില്‍ നിന്നു വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികള്‍ (42 കാരിയും 21 കാരനും) എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

കേരളത്തില്‍ ഇന്ന് ഏറ്റവും കൂറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് വയനാട്. സംസ്ഥാനത്ത് ഇന്ന് ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 272 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.

'എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്.. ഭരണ പരിഷ്ക്കാര കമ്മീഷന്റെ പരാജയം'; രൂക്ഷ വിമർശനം'എണ്ണ, കുഴമ്പ്, തേച്ചുകുളി, കാറ്, ബംഗ്ലാവ്.. ഭരണ പരിഷ്ക്കാര കമ്മീഷന്റെ പരാജയം'; രൂക്ഷ വിമർശനം

 പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് രോഗം! 785 പേർക്ക് സമ്പർക്കത്തിലൂടെ

https://malayalam.filmibeat.com/television/saju-navodaya-about-his-wife-and-onam-memories-063814.html

Wayanad
English summary
4 covid-19 cases Reported in Wayanad today And two of them Are Communal Transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X