Get Updates
Get notified of breaking news, exclusive insights, and must-see stories!

പനവല്ലിയില്‍ അമ്മക്കടുവയും കുട്ടികളും അടക്കം 4 കടുവകള്‍, പിടിക്കാന്‍ കൂട് സ്ഥാപിച്ചു

മാനന്തവാടി: വയനാട് പനവല്ലിയില്‍ നാട്ടുകാരെയും വനംവകുപ്പിനെയും അടക്കം വിറപ്പിച്ച് നാല് കടുവകള്‍. തള്ളക്കടുവയും കുട്ടികളും അടക്കമാണ് ഇവിടെ കഴിഞ്ഞ ദിവസം ഇറങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരെ വിറപ്പിക്കുന്ന കടുവകളെ പിടികൂടാന്‍ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിരിക്കുകയാണ്. ആഴ്ച്ചകളായിട്ടും ഇവയെ പിടിക്കാന്‍ സാധിച്ചിട്ടില്ല. വനപാലകര്‍ക്കൊപ്പം കടുവയെ പിടിക്കാന്‍ നാട്ടുകാരും കൈകോര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പിവി ബാലകൃഷ്ണന്‍ കഷ്ടിച്ച് കടുവയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ വേഗത്തില്‍ കടുവയെ പിടിക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍. അതേസമയം കടുവ ഇതുവരെ കൂട്ടില്‍ കയറാന്‍ തയ്യാറായിട്ടില്ല. ഇത് രണ്ടാമത്തെ കൂടാണ് സ്ഥാപിച്ചിരിക്കുന്നത്. പനവല്ലി ആദണ്ഡയിലാണ് ഈ കൂട് വെച്ചിരിക്കുന്നത്. കാല്‍വരി എസ്റ്റേറ്റിലാണ് നേരത്തെ ആദ്യം കൂട് സ്ഥാപിച്ചത്. എന്നാല്‍ കടുവയെ മാത്രം പിടിക്കാന്‍ സാധിച്ചിരുന്നില്ല.

tiger-wayanad

പ്രദേശത്ത് ഇറങ്ങിയത് നാല് കടുവകളാണെന്ന് വനപാലകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു അമ്മ കടുവയും, രണ്ട് കുട്ടികളും, അടക്കമാണിത്. കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും ചേര്‍ന്ന് കടുവയ്ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. കടുവാ നിരീക്ഷണത്തിനായി പ്രദേശത്ത് നാലോളം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വന്‍കിട തോട്ടങ്ങള്‍ അടക്കം കാടുപിടിച്ച് കിടക്കുന്നത് വെടിത്തെളിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

ചില തോട്ടം ഉടമകളോട് അടിക്കാട് വെട്ടാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ റവന്യൂവ വകുപ്പിന്റെ സഹായം തേടിയിരുന്നു വനംവകപ്പ്. കടുവ ഭീതി ആഴ്ച്ചകളായി തുടരുന്ന പ്രദേശത്ത് വനപാലകര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ജൂണില്‍ പനവല്ലിയില്‍ നിന്ന് കടുവയെ പിടികൂടിയിരുന്നു. ഇതിനെ ഉള്‍വനത്തിലാണ് തുറന്നുവിട്ടത്.

ആറ് വളര്‍ത്ത് മൃഗങ്ങളെ കടുവകള്‍ കൊന്നിട്ടുണ്ട്. കുട്ടികളെ പോലും സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നവരും അത് നിര്‍ത്തിയിരിക്കുകയാണ്. തോട്ടങ്ങളില്‍ വനപാലകരെ സുരക്ഷയ്ക്കായി വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+