വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വെട്ടേറ്റ നാല് വയസ്സുകാരന്‍ മരിച്ചു; അയല്‍വാസി അറസ്റ്റില്‍, തര്‍ക്കമെന്ന് സൂചന

Google Oneindia Malayalam News

വയനാട്: അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസ്സുകാരന്‍ മരിച്ചു. വയനാട്ടിലെ മേപ്പാടിയിലാണ് സംഭവം നടന്നത്. ആദിദേവ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിക്ക് വെട്ടേറ്റത്. അമ്മ അനിലയ്ക്കും കുട്ടിക്കും നേരെയായിരുന്നു ആക്രമണം.

രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ആദിദേവിനെ അമ്മയായ അനില അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെട്ടേറ്റത്. ഇവരുടെ അയല്‍വാസിയായ ജയപ്രകാശിന്റെ ബിസിനസ് പങ്കാളിയായ ജിതേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1

അതേസമയം അനിലയ്ക്കും തോളിനും പുറത്തും വെട്ടേറ്റിട്ടുണ്ട്. മരിച്ച കുട്ടിക്ക് ഇടതു ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവം നടന്ന് ഉടന്‍ തന്നെ വയനാട്ടിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആദിദേവ് നില വഷളാവുകയായിരുന്നു. ഗുരുതരമായതിനെ തുടര്‍ന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ബിസിനസിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നു. ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്തിയിട്ടുണ്ട്. പ്രിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവുമെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ ജിതേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജയപ്രകാശും പ്രതിയും തമ്മില്‍ ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും, ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍ തന്നെ ആളുമാറിയുള്ള വെട്ടില്‍ യുവാവും കൊല്ലപ്പെട്ടിരിക്കുകയാണ്. സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വെട്ടേറ്റ് യുവാവ് മരിച്ചത്.

തെറ്റിദ്ധാരയുടെ പുറത്ത് ആളുമാറിയാണ് പ്രതികള്‍ അഫ്‌സലിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. എട്ടോളം പേരെ സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരപുനനു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന തര്‍ക്കവും വെല്ലുവിളിയും ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു.

Wayanad
English summary
4 year old killed after he and another attacked in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X