വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2637 പേര്‍; ഇന്ന് മാത്രം 40 പേര്‍ക്ക് രോഗബാധ

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ രണ്ടുപേര്‍ ഉറവിടം അറിയാത്തവരാണ്. 30 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഓഗസ്റ്റ് 27ന് കുവൈറ്റില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിനി( 27), ഓഗസ്റ്റ് 25ന് ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി (46), ഓഗസ്റ്റ് 26 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (27), സെപ്തംബര്‍ നാലിന് കര്‍ണാടകയില്‍ നിന്ന് വന്ന കര്‍ണാടക സ്വദേശി (30), തോല്‍പ്പെട്ടി സ്വദേശി (40),പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 7 പടിഞ്ഞാറത്തറ സ്വദേശികള്‍ (ആറ് പുരുഷന്മാര്‍, ഒരു സ്ത്രീ), ഒരു ആനപ്പാറ സ്വദേശി (53), 3 വാരാമ്പറ്റ സ്വദേശികള്‍ (29, 16, 24 ), പൊഴുതന സമ്പര്‍ക്കത്തിലുള്ള വൈത്തിരി സ്വദേശി (24), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (30), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 11 മീനങ്ങാടി സ്വദേശികള്‍ (ഏഴ് പുരുഷന്മാര്‍, നാല് സ്ത്രീകള്‍), ചെതലയം സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂലങ്കാവ് സ്വദേശി( 62), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള 4 എടക്കല്‍ സ്വദേശികള്‍ (24, 45, 4, 24), 2 അമ്പലവയല്‍ സ്വദേശികള്‍ (13, 75), കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അടിവാരം സ്വദേശിനി (45), തോല്‍പ്പെട്ടി സമ്പര്‍ക്കത്തിലുള്ള തോല്‍പ്പെട്ടി സ്വദേശിനി (36), സമ്പര്‍ക്ക ഉറവിടം അറിയാത്ത ദ്വാരക സ്വദേശിനി (25), തോണിച്ചാല്‍ സ്വദേശിനി (20) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.

corona

നാല് തൃശ്ശിലേരി സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍, നെന്മേനി, ചുള്ളിയോട്, വെങ്ങപ്പള്ളി, മൂപ്പൈനാട്, കൈലാസംകുന്ന് സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍, പൊഴുതന, കുപ്പാടി, ബീനാച്ചി, വൈത്തിരി, കോട്ടത്തറ, റിപ്പണ്‍, മുണ്ടക്കുറ്റി, ചൂരല്‍മല, മേപ്പാടി, ചെറ്റപ്പാലം, പുല്‍പ്പള്ളി, സ്വദേശികളായ ഓരോരുത്തര്‍, ഒരു മൈസൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09) പുതുതായി നിരീക്ഷണത്തിലായത് 183 പേരാണ്. 454 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2637 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 289 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1579 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 56150 സാമ്പിളുകളില്‍ 54019 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 52315 നെഗറ്റീവും 1704 പോസിറ്റീവുമാണ്.

ആനവായിൽ അമ്പഴങ്ങ, കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ പണി പാളും; മാധ്യമങ്ങളെ വിമര്‍ശിച്ച് എംബി രാജേഷ്ആനവായിൽ അമ്പഴങ്ങ, കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ പണി പാളും; മാധ്യമങ്ങളെ വിമര്‍ശിച്ച് എംബി രാജേഷ്

Wayanad
English summary
40 and more coronavirus cases reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X