വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഇന്ന് 43 പേര്‍ക്ക് കൊവിഡ്; മുഴുവന്‍ കേസുകളും സമ്പര്‍ക്കത്തിലൂടെ

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

corona

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ (43):

Recommended Video

cmsvideo
Heavy Rain Alert In Kerala | Oneindia Malayalam

വാളാട് കേസുകളുമായി സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശികളായ 39 പേരും തിരുനെല്ലി സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പയ്യമ്പള്ളി സ്വദേശി (54), പേരിയ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരിയ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോയിവന്ന വാരാമ്പറ്റ സ്വദേശികള്‍ (42, 36) എന്നിവരാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.

രോഗമുക്തി നേടിയവര്‍ (9):

വേലിയമ്പം (52), തൃശ്ശിലേരി (48, 45), വൈത്തിരി (30), എടവക (48), നെന്മേനികുന്ന് (32), വാരാമ്പറ്റ (45), പനമരം (39), പൊഴുതന (50) സ്വദേശികള്‍ എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

256 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.07) പുതുതായി നിരീക്ഷണത്തിലായത് 256 പേരാണ്. 372 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2581 പേര്‍. ഇന്ന് വന്ന 81 പേര്‍ ഉള്‍പ്പെടെ 237 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1005 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 18034 സാമ്പിളുകളില്‍ 17013 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 16346 നെഗറ്റീവും 497 പോസിറ്റീവുമാണ്.

വയനാട്ടിലെ നാലു സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 5 വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലുമാണ് സമ്പൂര്‍ണ ലേക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 വിദ്യാഭ്യാസ നയത്തില്‍ വന്‍ മാറ്റങ്ങള്‍; 10+2 രീതിയില്‍ നിന്നും 5+3+3+4 ലേക്ക് ചുവട് മാറ്റം വിദ്യാഭ്യാസ നയത്തില്‍ വന്‍ മാറ്റങ്ങള്‍; 10+2 രീതിയില്‍ നിന്നും 5+3+3+4 ലേക്ക് ചുവട് മാറ്റം

മോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടുംമോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടും

നടിയിൽ നിന്ന് സുശാന്തിന് ഭീഷണിയെന്ന് മുമ്പ് പരാതി നൽകി: പോലീസ് അവഗണിച്ചെന്ന് അഭിഭാഷകൻനടിയിൽ നിന്ന് സുശാന്തിന് ഭീഷണിയെന്ന് മുമ്പ് പരാതി നൽകി: പോലീസ് അവഗണിച്ചെന്ന് അഭിഭാഷകൻ

Wayanad
English summary
43 and More covid-19 Cases reported in Wayanad Today; All cases are through Contact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X