ചികിത്സാസൗകര്യമില്ലാതെ വയനാട്; ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തം
കല്‍പ്പറ്റ: വയനാട്ടില്‍ വൃക്കരോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തുന്ന വിധത്തിലാണ് ജില്ലയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. അതേസമയം, ജില്ലയില്‍ വൃക്കരോഗ ചികിത്സക്കായി യാതൊരുവിധ സൗകര്യങ്ങളുമില്ലെന്നതാണ് വാസ്തവം.
വിദഗ്ധ ഡോക്ടര്‍മാരോ, ചികിത്സാസൗകര്യമോ ജില്ലയിലില്ലാത്തത് മൂലം അസൂഖം വന്നാല്‍ ചുരമിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ജില്ല ഏറെ പിന്നിലാണ്. ഈ സാഹചര്യത്തിലാണ് ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. 719 വൃക്ക രോഗികളാണ് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഡയാലിസിസിനായി സൗകര്യമില്ലാത്തതിനാല്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 459 രോഗികള്‍ ഇപ്പോഴും തൊട്ടടുത്ത ജില്ലകളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ് നിലവിലാശ്രയിക്കുന്നത്. ഒരാഴ്ചയില്‍ 3 തവണ ഡയാലിസിസ് ചെയ്യേണ്ട രോഗിക്ക് മരുന്ന്, വാഹന വാടക, സഹായിയുടെ സേവനം, ഡയാലിസിസ് ഫീസ് എന്നിവക്കായി മാസത്തില്‍ അമ്പതിനായിരം രൂപ വരെ ചെലവ് വരുന്നു.

ഇത് സാധാരണക്കാരായവര്‍ക്ക് വന്‍ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുകയാണ്. രോഗബാധിതരായവരെയും കൊണ്ടുള്ള ചുരം യാത്രയും, പരിശോധക്കായുള്ള കാത്തിരിപ്പുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡോക്ടറുടെ സേവനം ജില്ലയില്‍ ഉറപ്പാക്കാനായാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഏറെ ഗുണപരമാവും. 719 വൃക്ക രോഗികള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ 260 പേര്‍ക്കുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് സെന്ററുകളിലായി 11 മെഷീനുകളും സ്വകാര്യ മേഖലയില്‍ 4 സെന്ററുകളിലായി 40 മെഷീനുകളുമടക്കം 51 മെഷീനുകളാണിപ്പോള് പ്രവര്‍ത്തിക്കുന്നത്. ഏഴ് സെന്ററുകളിലായി 459 രോഗികള്‍ അവസരത്തിനായി റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. വെത്തിരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മൂന്ന് സെന്ററുകളില്‍ 11 മെഷീനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ റജിസ്റ്റര്‍ ചെയ്ത് അവസരത്തിനായി കാത്തിരിക്കുന്നത് 102 പേരാണ്. സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും കൈനാട്ടി ജനറല്‍ ആശുപത്രിയിലും 10 വീതം മെഷീനുകളും നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലെ മൂന്ന് ആശുപത്രികളിലെ സെന്ററുകളിലുള്ള മെഷീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്താല്‍ വൃക്ക രോഗികള്‍ക്ക് അല്പാശ്വാസമാവും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് വൃക്കരോഗികള്‍ക്കായി ആരോഗ്യവകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications