വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചികിത്സാസൗകര്യമില്ലാതെ വയനാട്; ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തം

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വൃക്കരോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. ആരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തുന്ന വിധത്തിലാണ് ജില്ലയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. അതേസമയം, ജില്ലയില്‍ വൃക്കരോഗ ചികിത്സക്കായി യാതൊരുവിധ സൗകര്യങ്ങളുമില്ലെന്നതാണ് വാസ്തവം.

 ടിവിയില്‍ പ്രത്യക്ഷപ്പെടാനാണ് അവരെത്തിയത്.... ശബരിമലയിലെത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് കണ്ണന്താനം ടിവിയില്‍ പ്രത്യക്ഷപ്പെടാനാണ് അവരെത്തിയത്.... ശബരിമലയിലെത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് കണ്ണന്താനം

വിദഗ്ധ ഡോക്ടര്‍മാരോ, ചികിത്സാസൗകര്യമോ ജില്ലയിലില്ലാത്തത് മൂലം അസൂഖം വന്നാല്‍ ചുരമിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ജില്ല ഏറെ പിന്നിലാണ്. ഈ സാഹചര്യത്തിലാണ് ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. 719 വൃക്ക രോഗികളാണ് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഡയാലിസിസിനായി സൗകര്യമില്ലാത്തതിനാല്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 459 രോഗികള്‍ ഇപ്പോഴും തൊട്ടടുത്ത ജില്ലകളിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ് നിലവിലാശ്രയിക്കുന്നത്. ഒരാഴ്ചയില്‍ 3 തവണ ഡയാലിസിസ് ചെയ്യേണ്ട രോഗിക്ക് മരുന്ന്, വാഹന വാടക, സഹായിയുടെ സേവനം, ഡയാലിസിസ് ഫീസ് എന്നിവക്കായി മാസത്തില്‍ അമ്പതിനായിരം രൂപ വരെ ചെലവ് വരുന്നു.

wayanad

ഇത് സാധാരണക്കാരായവര്‍ക്ക് വന്‍ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുകയാണ്. രോഗബാധിതരായവരെയും കൊണ്ടുള്ള ചുരം യാത്രയും, പരിശോധക്കായുള്ള കാത്തിരിപ്പുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡോക്ടറുടെ സേവനം ജില്ലയില്‍ ഉറപ്പാക്കാനായാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഏറെ ഗുണപരമാവും. 719 വൃക്ക രോഗികള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ 260 പേര്‍ക്കുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് സെന്ററുകളിലായി 11 മെഷീനുകളും സ്വകാര്യ മേഖലയില്‍ 4 സെന്ററുകളിലായി 40 മെഷീനുകളുമടക്കം 51 മെഷീനുകളാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏഴ് സെന്ററുകളിലായി 459 രോഗികള്‍ അവസരത്തിനായി റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. വെത്തിരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മൂന്ന് സെന്ററുകളില്‍ 11 മെഷീനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ റജിസ്റ്റര്‍ ചെയ്ത് അവസരത്തിനായി കാത്തിരിക്കുന്നത് 102 പേരാണ്. സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും കൈനാട്ടി ജനറല്‍ ആശുപത്രിയിലും 10 വീതം മെഷീനുകളും നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലെ മൂന്ന് ആശുപത്രികളിലെ സെന്ററുകളിലുള്ള മെഷീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്താല്‍ വൃക്ക രോഗികള്‍ക്ക് അല്‍പാശ്വാസമാവും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് വൃക്കരോഗികള്‍ക്കായി ആരോഗ്യവകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

Wayanad
English summary
459 patients waitng for dialisis in wayanad-need dialisis centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X