വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ പുനരധിവാസം; വയനാട്ടില്‍ സര്‍ക്കാര്‍ ചിലവിട്ടത് 46.71 കോടി രൂപ, നിര്‍മ്മാണം പൂര്‍ത്തിയായത് 122 വീടുകള്‍, സ്ഥലം വാങ്ങാന്‍ നല്‍കിയത് 2.57 കോടി രൂപ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ കണക്കുകള്‍ ജില്ലാഭരണകൂടും പുറത്തുവിട്ടു. വീടും ഭൂമിയും നഷ്ടമായവരുടെ പുനരധിവാസം, പുതിയ വീടുകളുടെ നിര്‍മ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുള്ള സ്ഥലം വാങ്ങല്‍ എന്നിങ്ങനെയാണ് വിവിധ മേഖലകളിലായി സര്‍ക്കാര്‍ തുക വിനിയോഗിച്ചിട്ടുള്ളത്.

<strong>കുൽഭൂഷൺ ജാദവ് കേസ്; 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പം, എതിർത്ത ജഡ്ജി പാകിസ്താൻ പൗരൻ?</strong>കുൽഭൂഷൺ ജാദവ് കേസ്; 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്കൊപ്പം, എതിർത്ത ജഡ്ജി പാകിസ്താൻ പൗരൻ?

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ജില്ലയില്‍ ചെലവിട്ടത് 46,71,00,125 കോടി രൂപയാണ്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് പകരം പുതിയവ നിര്‍മ്മിക്കാന്‍ 10,19,29,750 രൂപയും ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണിക്കായി 29,74,05,450 രൂപയും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 2,57,64,925 രൂപയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നല്‍കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Flood

മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. വീട് വെയ്ക്കാന്‍ അനുയോജ്യമായ ഭൂമി സ്വയം കണ്ടെത്തിയ 66 പേര്‍ക്കുളള തുക വിതരണം ചെയ്തു. ഇതില്‍ 8 പേര്‍ വീട് നിര്‍മ്മിക്കാനുളള ആദ്യ ഗഡുവും കൈപ്പറ്റി. എട്ട് പേര്‍ക്ക് കൂടി ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അവശേ ഷിക്കുന്നവര്‍ക്കും അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് ധനസഹായം വിതരണം ചെയ്യും.

വീടുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനും ഗുണഭോക്താക്കള്‍ക്ക് സമയ ബന്ധിതമായി സഹായം ലഭിക്കുന്നത് ഉറപ്പ് വരുത്താനും ലൈഫ്മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2019 മാര്‍ച്ച് 31 വരെ 2465 അപ്പീല്‍ അപേക്ഷകളാണ് ലഭിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലുളള അപ്പീല്‍ പാനല്‍ പരിശോധിച്ചതില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ ലഭിച്ച 1067 അപ്പീല്‍ അപേക്ഷകളില്‍ അര്‍ഹരായവരെ കണ്ടെത്തി ധനസഹായം നല്‍കുന്നതിനുളള നടപടികളും പുരോഗമിക്കുന്നുണ്ട്. കൂടാതെ പ്രളയ സമയത്ത് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ 8079 പേര്‍ക്കും ജില്ലയില്‍ നല്‍കിട്ടുണ്ട്. അതേസമയം, ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായ വയനാട്ടില്‍ പ്രളയം കഴിഞ്ഞ ഒരു വര്‍ഷം പിന്നിട്ടിട്ടും 46.71 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍സാധിച്ചത്. ജില്ലയില്‍ കാര്‍ഷികമേഖലയില്‍ മാത്രമുണ്ടായത് 1008 കോടി രൂപയുടെ നാശനഷ്ടങ്ങളാണ്. നാളിതുവരെയായി നഷ്ടപരിഹാരവിതരണം പോലും എങ്ങുമെത്തിയിട്ടില്ല. സന്നദ്ധ സംഘടകള്‍ ഇതിനകം തന്നെ ജില്ലയില്‍ നൂറ് കണക്കിന് വീടുകളാണ് നിര്‍മ്മിച്ചുനല്‍കിയത്.

Wayanad
English summary
46.71 crores spent on Wayanad flood relief project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X