വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20 പേര്‍ രോഗമുക്തി നേടി

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

യു.എ.ഇയില്‍ നിന്നു തിരിച്ചെത്തിയ കമ്പളക്കാട് സ്വദേശിനി (27), ഖത്തറില്‍ നിന്നെത്തിയ വൈത്തിരി സ്വദേശി(21) എന്നിവര്‍ വിദേശത്തുനിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍ (5 പേര്‍): മൈസൂരില്‍ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശിനി (22), ബാംഗ്ലൂരില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (33), ഉന്‍സൂരില്‍ നിന്നെത്തിയ എടവക സ്വദേശിനി (21), തമിഴ്നാട്ടില്‍നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശിനി (30), ബാംഗ്ലൂരില്‍ നിന്നെത്തിയ പുതുശ്ശേരി സ്വദേശി (33).

corona

വാളാട് സമ്പര്‍ക്കത്തിലുള്ള പുരുഷന്‍മാര്‍ 8, സ്ത്രീകള്‍ 6, ഒരു കുട്ടി, പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ 5, സ്ത്രീകള്‍ 3, ഒരു കുട്ടി.ചൂരല്‍മല സമ്പര്‍ക്കത്തിലുളള പുരുഷന്മാര്‍ (73, 37), സ്ത്രീ (44), മാനന്തവാടി സമ്പര്‍ക്കത്തിലുളള ദ്വാരക സ്വദേശികള്‍ പുരുഷന്മാര്‍ (52, 27), സ്ത്രീകള്‍ (48, 21), കുട്ടി (11), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (60), മുള്ളന്‍കൊല്ലി സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശിനി (15), നല്ലൂര്‍നാട് ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുളള മീനങ്ങാടി സ്വദേശിനി(40), വെങ്ങപ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കല്‍പ്പറ്റ സ്വദേശി (36), വെങ്ങപ്പള്ളി സ്വദേശി(37), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ചെത്തിയ കാരക്കാമല സ്വദേശി(23), മേപ്പാടിസ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഒരു വിദ്യാര്‍ഥി എന്നിവര്‍ക്ക് സമ്പര്‍ക്കം വഴി (39 പേര്‍)യാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മാനന്തവാടി പുതിയേടം കോളനി നിവാസി (21), കമ്മന സ്വദേശി (30) എന്നിവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വാളാട് സ്വദേശികളായ 13 പേര്‍, രണ്ട് അമ്പലവയല്‍ സ്വദേശികള്‍, ചെറ്റപ്പാലം, മുണ്ടക്കുറ്റി, തൃശ്ശിലേരി, ബത്തേരി, പനമരം എന്നീ സ്ഥലങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 239 പേരാണ്. 222 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2776 പേര്‍. ഇന്ന് വന്ന 76 പേര്‍ ഉള്‍പ്പെടെ 369 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1310 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33222 സാമ്പിളുകളില്‍ 30845 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 29763 നെഗറ്റീവും 1082 പോസിറ്റീവുമാണ്.

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ലയുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'

Wayanad
English summary
48 and more covid-19 cases reported in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X