Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വടക്കേവയനാട്ടില്‍ മാത്രം നശിച്ചത് 50 ഹെക്ടര്‍ വനഭൂമി

മാനന്തവാടി: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വടക്കേവയനാട്ടില്‍ നിന്ന് മാത്രം നഷ്ടമായത് 50 ഹെക്ടര്‍ വനഭൂമി. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 35 ഹെക്ടറും മണ്ണിടിച്ചിലില്‍ 15 ഹെക്ടറും വനഭൂമിയും നഷ്ടമായി. വടക്കേവയനാട്ടില്‍ മാത്രം പഞ്ചാരകൊല്ലി, മക്കിമല, മുനിശ്വരന്‍ക്കുന്ന്, തലപ്പുഴ നാപ്പത്തിമൂന്നാം മൈല്‍, ഒപിആര്‍കുന്ന്. പിലക്കാവ് എന്നിവിടങ്ങളിലാണ് വന്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടയായത്. ഈ പ്രദേശങ്ങളില്‍ വലിയ മലകള്‍ പോലും നിരങ്ങിയിറങ്ങിയിരുന്നു.

ഇത്തവണത്തെ കനത്തമഴയില്‍ ചെറുതും വലുതുമായി നിരവധി ഉരുള്‍പൊട്ടലാണ് വനത്തിനുള്ളിലും ഉണ്ടായത്. നോര്‍ത്ത് വയനാട് വനം ഡിവിഷന് കിഴില്‍ ബേഗൂര്‍ റെയിഞ്ചിലാണ് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വ്യാപകമായി വനംഭൂമി നഷ്ടമായത്. തലപ്പുഴ നാപ്പത്തിമൂന്നാം മൈലില്‍ ഉരുള്‍പൊട്ടലില്‍ 20 ഏക്കര്‍മലതന്നെ നിരങ്ങിയിറങ്ങി നശിച്ചു. ചെറിയാംതോട് ഗതിമാറുകയും ഇതിന് സമീപത്തായി വലിയ നാല് ഏക്കര്‍ വരുന്ന തടാകം രൂപപ്പെടുകയും ചെയ്തിരുന്നു. ഇങ്ങനെ മൊത്തം 50 ഹെക്ടര്‍ വനഭൂമി തകര്‍ന്നതായാണ് വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Pancharakolli

എന്നാല്‍ ഈ ദുരന്തത്തില്‍ വന്യമൃഗങ്ങള്‍ ചത്തട്ടില്ലന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. വനഭൂമിക്ക് പുറമെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നഷ്ടമായിട്ടുണ്ട്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍പ്പെടുന്ന വൈത്തിരി ഗ്രാമപഞ്ചായ ത്തിലായിരുന്നു ഏറ്റവുമധികം ഉരുള്‍പൊട്ടലുണ്ടായത്. വൈത്തിരിയിലുണ്ടായ 16 ഉരുള്‍പൊട്ടലില്‍ 31.37 ഏക്കര്‍ ഭൂമിയാണ് ഒലിച്ചുപോയത്. പൊഴുതന പഞ്ചായത്തില്‍ 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമിയും നഷ്ടമായി. മക്കിമലയില്‍ മാത്രം ഉരുള്‍പൊട്ടി നാലേക്കര്‍ ഭൂമിയാണ് യോഗ്യമല്ലാതെ പോയത്. തിരുനെല്ലിഗ്രാമപഞ്ചായത്തില്‍ മൂന്ന് ഏക്കര്‍ ഭൂമിയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 12 ഏക്കര്‍ സ്ഥലം വാസ യോഗ്യമല്ലാതായി. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 20 ഏക്കര്‍ സ്ഥലത്തിന് സ്ഥാനചലനമുണ്ടായി. പടിഞ്ഞാറത്തറയില്‍ പത്തേക്കര്‍ ഭൂമിയാണ് ഉപയോഗശൂന്യമല്ലാതായത്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08



keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+