Get Updates
Get notified of breaking news, exclusive insights, and must-see stories!

52 പേര്‍ക്ക് കൊവിഡ്; വയനാട്ടില്‍ ഒറ്റ ദിവസം നിരീക്ഷണത്തില്‍ പോയത് 374 പേര്‍; ആശങ്ക

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് മാത്രം 52 പേര്‍ക്ക് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണു രോഗബാധ. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്. 15 പേരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയത്.

corona

പടിഞ്ഞാറത്തറ 4 പേര്‍ ( 2, 29, 19, 49), വൈത്തിരി 2 പേര്‍ (21, 22), പനമരം സ്വദേശിനി (43), മേപ്പാടി 3 പേര്‍ (63, 48, 62), തരുവണ 3 പേര്‍ (35, 59, 24), പിണങ്ങോട് 4 പേര്‍ ( 52,47, 21, 53), കമ്മന സ്വദേശി (68), മുള്ളന്‍കൊല്ലി സ്വദേശി (38), ചുള്ളിയോട് സ്വദേശി (37), പുല്‍പ്പള്ളി 3 പേര്‍ (30, 48, 53), ചെതലയം 3 പേര്‍ (26, 29, 52), വരദൂര്‍ സ്വദേശി (29), സപ്തംബര്‍ എട്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന ബേഗൂര്‍ സ്വദേശി (20), സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിനി (23), വാളാട് സ്വദേശി (40), ഓഗസ്റ്റ് 28ന് ഗുജറാത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (26), സപ്തംബര്‍ അഞ്ചിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശികള്‍ 5 പേര്‍ (27, 45, 51, 45, 40), സെപ്തംബര്‍ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികള്‍ 2 പേര്‍ (28, 32), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന് കര്‍ണാടക സ്വദേശികള്‍ 2 പേര്‍ (59, 23), ഓഗസ്റ്റ് 29 ന് സൗദി അറേബ്യയില്‍ നിന്നു വന്ന പൊഴുതന സ്വദേശി (45), അഞ്ച് ഓഗസ്റ്റ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന തരുവണ സ്വദേശി (30), പടിഞ്ഞാറത്തറ സ്വദേശി (34), സെപ്തംബര്‍ മൂന്നിന് ബഹറിനില്‍ നിന്ന് വന്ന കാട്ടിക്കുളം സ്വദേശി (29) പടിഞ്ഞാറത്തറ കാപ്പുകുന്ന് പി എച്ച് സി യിലെ ആരോഗ്യപ്രവര്‍ത്തക (33), ഉറവിടം വ്യക്തമല്ലാത്തവരായ ഏഴ് പേര്‍ വാളാട് (56), മൂപ്പൈനാട് (19), മേപ്പാടി (55, 47), കന്പളക്കാട് (43), ബേഗൂര്‍ (52), ചീരാല്‍ ബസ് ഡ്രൈവര്‍ (43), എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

അതേസമയം ജില്ലയില്‍ ഇന്ന് മാത്രം പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്‍. വെള്ളിയാഴ്ച വന്ന 96 പേര്‍ ഉള്‍പ്പെടെ 464 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് വെള്ളിയാഴ്ച 1172 പേരുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാന്പിളുകളില്‍ 59065 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 57109 നെഗറ്റീവും 1956 പോസിറ്റീവുമാണ്.

പുതുശ്ശേരികടവ്, തൃക്കൈപ്പറ്റ സ്വദേശികളായ മൂന്നു പേര്‍ വീതവും രണ്ട് പനമരം സ്വദേശികളും മീനങ്ങാടി, തൃശ്ശിലേരി, കണിയാന്പറ്റ, ബീനാച്ചി, കെല്ലൂര്‍,തരുവണ സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+