വയനാട്ടില്‍ 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 142 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 142 പേര് രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26208 ആയി. 24555 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1473 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1282 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
മാനന്തവാടി സ്വദേശികള്‍ 15, പനമരം, തവിഞ്ഞാല്‍ 4 പേര് വീതം, മേപ്പാടി, 3, കല്‍പ്പറ്റ എടവക, മീനങ്ങാടി, മുള്ളന്‍കൊല്ലി, തിരുനെല്ലി, വൈത്തിരി, പൂതാടി 2 പേര് വീതം, കണിയാമ്പറ്റ, കോട്ടത്തറ, മുട്ടില്‍, മൂപ്പൈനാട്, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന കല്‍പ്പറ്റ, പൂതാടി സ്വദേശികള്‍, ഇംഗ്ലണ്ടില്‍ നിന്നും വന്ന പൂതാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ 142 പേര് കൂടി കോവിഡ് രോഗമുക്തി നേടി.ബത്തേരി സ്വദേശികള്‍ 6, അമ്പലവയല്‍, തിരുനെല്ലി 3 പേര് വീതം, കല്‍പ്പറ്റ,മാനന്തവാടി, മേപ്പാടി,പുല്പള്ളി, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര് വീതം,
നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പൊഴുതന, കണിയാമ്പറ്റ, മീനങ്ങാടി, വൈത്തിരി ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 111 പേരുമാണ് രോഗമുക്തരായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 243 പേരാണ്. 317 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5923 പേര്. ഇന്ന് പുതുതായി 12 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 423 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 277769 സാമ്പിളുകളില്‍ 271929 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245721 നെഗറ്റീവും 26208 പോസിറ്റീവുമാണ്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications