വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ആശങ്ക കനക്കുന്നു; ഇന്ന് 53 പേര്‍ക്ക് കൊവിഡ്-19; 49 ഉം സമ്പര്‍ക്കം വഴി

Google Oneindia Malayalam News

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

corona

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ (49):

ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര്‍- ബീനാച്ചി സ്വദേശികള്‍ (20 കാരനും 20 കാരിയും), ചെതലയം സ്വദേശി (3), അമ്പലവയല്‍ സ്വദേശികള്‍ (35, 27, 12, 4), വാളാട് മരണാനന്തര- വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍ - 40 തവിഞ്ഞാല്‍ വാളാട് സ്വദേശികളും ഒരു നല്ലൂര്‍നാട് സ്വദേശി(30)യും മാനന്തവാടി പിലാക്കാവ് സ്വദേശി(12)യും എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

പുറത്ത് നിന്ന് വന്ന് പോസിറ്റീവായവര്‍ (4):

ജൂലൈ 18 ന് ശ്രീനഗറില്‍ നിന്നുവന്ന പൂതാടി സ്വദേശി (35), ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുവന്ന പടിഞ്ഞാറത്തറ സ്വദേശി (28), ജൂണ്‍ 29 ന് സൗദിയില്‍ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി (32), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് പോസിറ്റീവായ വ്യക്തിയുടെ കൂടെ വന്ന മാനന്തവാടി കുറുക്കന്‍മൂല സ്വദേശി (12) എന്നിവരാണ് ഇന്ന് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
രോഗമുക്തി നേടിയവര്‍ (18):

പൊഴുതന (32), മുണ്ടക്കുറ്റി (35, 38), മാനന്തവാടി (38, 30, 32, 20), മൂപ്പൈനാട് (7,1) തൊണ്ടര്‍നാട് (65), പള്ളിക്കുന്ന് (30), വേലിയമ്പം (34), കമ്പളക്കാട് (15), ചെന്നലോട് (27), തൃക്കൈപ്പറ്റ (19, 16), പേരിയ (38), അരംപറ്റകുന്ന് (32) സ്വദേശികളായ 18 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

246 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.07) പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 360 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2697 പേര്‍. ഇന്ന് വന്ന 34 പേര്‍ ഉള്‍പ്പെടെ 166 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 89 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14488 സാമ്പിളുകളില്‍ 13477 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 13023 നെഗറ്റീവും 454 പോസിറ്റീവുമാണ്.

 ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!! ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!!

സ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻസ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻ

 '55 വയസ് പ്രായപരിധി' പൊല്ലാപ്പായി; മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ, വിശദീകരണം ഇങ്ങനെ '55 വയസ് പ്രായപരിധി' പൊല്ലാപ്പായി; മലക്കം മറിഞ്ഞ് സജി ചെറിയാൻ എംഎൽഎ, വിശദീകരണം ഇങ്ങനെ

Wayanad
English summary
53 and more covid-19 cases reported in Wayanad; 49 people were infected through contact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X