Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതിക്കിടയിലും ആശ്വാസമില്ലാതെ കൊവിഡ് ; വയനാട്ടില്‍ 55 പേര്‍ക്ക് കൊവിഡ്

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശക്തമായ മഴയില്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കൊവിഡ്-19 കേസുകളും വര്‍ധിച്ചുവരുന്നത്.

ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

corona

ജൂലൈ 19ന് സൗദിയില്‍നിന്ന് വന്ന മുട്ടില്‍ സ്വദേശി (50), ജൂലൈ 31 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന 2 മടക്കിമല സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, ഒരു മേപ്പാടി സ്വദേശി, കര്‍ണാടകയില്‍ നിന്നു വന്ന വെള്ളമുണ്ട സ്വദേശി (34), വെങ്ങപ്പള്ളി സ്വദേശി (56) എന്നിവര്‍ പുറത്തുനിന്ന് വന്ന് പോസിറ്റീവായവരാണ്.

വാളാട് സമ്പര്‍ക്കത്തിലുള്ള 30 പേര്‍ (15 സ്ത്രീകളും 15 പുരുഷന്മാരും), ബത്തേരി ക്ലസ്റ്ററില്‍ നിന്ന് പോസിറ്റീവായ ബത്തേരി സ്വദേശി (20), മാനന്തവാടി ചെറ്റപ്പാലം സ്വദേശികളുടെ സമ്പര്‍ക്കത്തിലുള്ള നാലു പേര്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പടിഞ്ഞാറത്തറ സ്വദേശികളായ നാലുപേര്‍, പുല്‍പ്പള്ളി സ്വദേശികളായ മൂന്നുപേര്‍, മുണ്ടകുറ്റി ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ രണ്ടുപേര്‍, പേരിയ ആദിവാസി കോളനിയിലെ സമ്പര്‍ക്കത്തിലുള്ള ഒരാള്‍, മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിയായ കല്‍പ്പറ്റ സ്വദേശി, ഒരു തമിഴ്നാട് സ്വദേശി (60) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായത്.

വാളാട് സ്വദേശികളായ 23 പേര്‍, മൂന്ന് പനമരം സ്വദേശികള്‍, മൂന്ന് കെല്ലൂര്‍ സ്വദേശികള്‍, ഒരു പേരിയ സ്വദേശി, രണ്ട് വാരാമ്പറ്റ സ്വദേശികള്‍, ഒരു വരയാല്‍ സ്വദേശി, ഒരു ചെതലയം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.08) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 176 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2921 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 430 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 785 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 26667 സാമ്പിളുകളില്‍ 25628 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24776 നെഗറ്റീവും 852 പോസിറ്റീവുമാണ്.

ഇതിന് പുറമെ കല്‍പ്പറ്റ ചെറിയ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ കോവിഡ് രോഗി പങ്കെടുത്തതായി സംശയിക്കുന്ന സാഹചര്യത്തില്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവരോട് ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.മുപ്പതോളം പേര്‍ പെരുന്നാള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായാണ് പ്രാഥമികമായി ലഭിച്ച വിവരം. പള്ളിയില്‍ സൂക്ഷിച്ച രജിസ്റ്ററില്‍ നിന്നും നമസ്‌കാരത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+