വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളാട് മാത്രം സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക് കൊവിഡ്-19; വയനാട്ടില്‍ 57 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ ( 27 വാളാട് സ്വദേശികളും 3 വെളളമുണ്ട സ്വദേശികളും - പുരുഷന്മാര്‍ - 11, സ്ത്രീകള്‍- 9, കുട്ടികള്‍- 10 ), ചൂരല്‍മല സമ്പര്‍ക്കത്തിലുളള ചൂരല്‍മല സ്വദേശികളായ 6 പേര്‍ (പുരുഷന്മാര്‍ -2, സ്ത്രീകള്‍-3, കുട്ടി -1 ), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കണിയാമ്പറ്റ സ്വദേശികളായ 7 പേര്‍ (പുരുഷന്മാര്‍ - 3, സ്ത്രീ - 1 , കുട്ടികള്‍-3), കെല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കെല്ലൂര്‍ സ്വദേശികളായ 6 പേര്‍ (പുരുഷന്‍ -1, സ്ത്രീകള്‍ -3 , കുട്ടികള്‍-2 ), മാനന്തവാടി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള വേമം സ്വദേശികള്‍ 2 പേര്‍ (സ്ത്രീകള്‍), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പുല്‍പ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുളള പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍ (പുരുഷന്‍ -1 സ്ത്രീകള്‍ -2 ), കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ സമ്പര്‍ക്കത്തിലുള്ള തരുവണ സ്വദേശി (65), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള മുണ്ടക്കുറ്റി സ്വദേശിനി (67), ഓഗസ്റ്റ് രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റ് ആയത്.

corona

വാളാട് സ്വദേശികളായ 11 പേര്‍, ആലാറ്റില്‍ സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ 3 പേര്‍, പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍, കുഞ്ഞോം, വെള്ളമുണ്ട, ചെറ്റപ്പാലം, പുതുശ്ശേരി, മുണ്ടക്കുറ്റി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.08) പുതുതായി നിരീക്ഷണത്തിലായത് 176 പേരാണ്. 189 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2759 പേര്‍. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 315 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1281 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 31912 സാമ്പിളുകളില്‍ 29816 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 28782 നെഗറ്റീവും 1034 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്, 10 മരണംസംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്, 10 മരണം

ഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപുംഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപും

'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി

Wayanad
English summary
57 and more covid-19 cases reported in wayand today; total 57 cases confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X