വയനാട്ടില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതര്‍ 51 ആയി
തിരുവനന്തപുരം: വയനാട് ജില്ലയില്‍ പുതുതായി ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും മെയ് നാലിന് നാട്ടിലെത്തിയ നെന്മേനി സ്വദേശിനിയായ 47 കാരി, ഇവരുടെ 22 കാരനായ മകന്‍, ദുബായില്‍ നിന്നും മെയ് 28ന് നാട്ടിലെത്തിയ മേപ്പാടി ആനപ്പാറ സ്വദേശിയായ 27 കാരന്‍, കുവൈത്തില്‍ നിന്നും മെയ് 27ന് വയനാട്ടിലെത്തിയ കര്‍ണ്ണാടക മടിക്കേരി സ്വദേശിനിയായ 42 കാരി, കുവൈത്തില്‍ നിന്നും മെയ് 27ന് നാട്ടിലെത്തിയ വൈത്തിരി അച്ചൂരാനം സ്വദേശിയായ 36 കാരി, ബംഗളൂരില്‍ നിന്നും മെയ് 29ന് നാട്ടിലെത്തിയ കല്‍പ്പറ്റ റാട്ടക്കൊല്ലി സ്വദേശിയായ 30കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇവരെല്ലാവരും നിലവില്‍ ക്വാറന്റയിനില്‍ കഴിഞ്ഞുവന്നവരാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരേയും ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നിലവില്‍ വയനാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 51 ആയി. ഇതില്‍ 26 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ന് 91 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.തൃശൂര്‍ ജില്ലയില്‍ ഇന്ന് 6 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തില്‍ നിലവില്‍ കൊവിഡ് സ്ഥീരകരിക്കുന്നവരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച്
53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications