Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ; രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡ് ബാധ. ഇന്ന് ആറ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15 ആയി. ഇന്ന് ജില്ലയില്‍ ആര്‍ക്കും കൊവിഡ് മുക്തി നേടിയിട്ടില്ല.

ഇന്നലെ വയനാട് ജില്ലയില്‍ ഒരാള്‍ കൊവിഡ് മുക്തി നേടിയിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാട്ടികുളം പനവള്ളി സ്വദേശിയായ 26 കാരിക്കാണ് കൊവിഡ് ഭേദമായത്.

wayanad

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 627 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വയനാട്ടിലെ 6 പേരെ കൂടാതെ
മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ആനക്കയം ജില്ലയെ പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ എണ്ണം 122 ആയിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസ് ആണ് മരണപ്പെട്ടത്. 77 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+